വീടിന്റെ അളവ് മരണക്കണക്ക് ആയാൽ?...

main-door-vasthu
Representative Shutterstock image
SHARE

വീടു പണിയുമ്പോൾ ചുറ്റളവ് നോക്കേണ്ടതുണ്ടോ? എങ്കിൽ അഭികാമ്യമായ ചുറ്റളവ് (പെരിമീറ്റർ) എത്രയാണ്?

അഭികാമ്യമായ പല ചുറ്റളവുകളുണ്ട്. ഒരു ചുറ്റളവിന് ഒരു നക്ഷത്രം (അശ്വതി) വന്നാൽ അടുത്തത് ഭരണിയാകും. കാർത്തികയാകും... അതു കഴി​ഞ്ഞ് രേവതിയാകും. വീണ്ടും അശ്വതിതന്നെ വരും. ആയുസ്സു കണക്കാക്കുമ്പോൾ ബാല്യം, കൗമാരം....മരണം എന്നു വരും. ഇതുപോലെ ആവർത്തിച്ചു കൊണ്ടിരിക്കും. ഇപ്രകാരം ചുറ്റളവ് സ്വീകരിക്കുമ്പോൾ നക്ഷത്രം, വയസ്സ്, ആയം തുടങ്ങി ഷഡ് വർഗങ്ങൾ കണക്കാക്കണം. അപ്പോൾ അതിന്റെ ഒരു ചേരുവ എടുത്ത് ഒരു ചുറ്റളവ് ഉത്തമം എന്നു പറയാൻ പറ്റില്ല. ചെറിയ ഗൃഹങ്ങൾക്ക് പണ്ട് 29 കോൽ 16 അംഗുലം എന്ന കണക്ക് സ്വീകരിക്കാറുണ്ട്. അല്ലെങ്കിൽ 40 കോൽ 8 അംഗുലം എന്ന കണക്കെടുക്കും. വലിയ വീടിന് 56 കോൽ 8 അംഗുലം ആയിരുന്നു സ്വീകാര്യം. അതിലും കൂടിയതിന് 80 കോൽ 8 അംഗുലം വേണം. എല്ലാറ്റിനും യോജിക്കുന്നതും നല്ലതുമായ ചുറ്റളവുകൾ തിരഞ്ഞെടുക്കുകയാണ് ചെയ്യുക. അഭികാമ്യമായ ചുറ്റളവ് സ്വീകരിക്കേണ്ടത് ഗൃഹത്തിന്റെ ദർശനത്തെയും വലുപ്പത്തെയും അടിസ്ഥാനപ്പെടുത്തിയായിരിക്കണം. ചില നല്ല അളവുകൾ സൂചിപ്പിച്ചുവെന്നു മാത്രം.

മരണക്കൂട്ട് എന്നാൽ എന്താണ്?

മരണക്കൂട്ടല്ല, മരണക്കണക്ക് എന്നാണ് പറയാറ്. ചുറ്റളവ് കണക്കാക്കുമ്പോൾ ബാല്യം, കൗമാരം, യൗവനം, വാർധക്യം, മരണമെന്ന് ഓരോ വിധികളുണ്ട്. അതിലെ മരണക്കണക്കാണിത്, അത് ഗൃഹത്തിന് സ്വീകരിക്കുന്നത് അനർഥപ്രദമാണ്.

വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾ ചുറ്റുളവ് കോൽകണക്കിൽ നിജപ്പെടുത്താറുണ്ടല്ലോ. ബാത്ത്റൂം, ചിമ്മിനി ഇവയൊക്കെ സാധാരണയായി അല്പം പുറത്തേക്കു തള്ളി നിർമിക്കാറുണ്ട്. ചുറ്റളവു കണക്കാക്കുമ്പോൾ അവയും പരിഗണിക്കേണ്ടതില്ലേ?

തീർച്ചയായും പരിഗണിക്കണം. ചുറ്റളവ് എന്നു പറയുന്നതു നമ്മൾ എല്ലാം കൂടി അളന്നുള്ളതിന്റെ ആകെ തുകയാണ്. ചിമ്മിനിയെന്നുള്ളത് അടുക്കളയുടെ ഒരു ഭാഗമാണ്. അപ്പോൾ അടുക്കളയുടെ ചുറ്റളവിൽ ചിമ്മിനിയും കൂടി കണക്കാക്കണം. ചിമ്മിനിയായാലും ബാത്ത്റൂമായാലും വീടിന്റെ ഭാഗംതന്നയാണ്, അതുകൂടി ചുറ്റളവിൽ പെടുത്തണം. 

English Summary- Wrong Measurements in House; Vasthu Tips in Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS