ADVERTISEMENT

വീട് അലങ്കരിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള ബുദ്ധപ്രതിമകൾ ഉപയോഗിക്കുന്നത് ഇപ്പോൾ ട്രെൻഡിന്റെ ഭാഗമായി കഴിഞ്ഞു. ശാന്തതയും പ്രസന്നതയുമൊക്കെ വീട്ടിൽ നിറയ്ക്കാൻ ഇതിലൂടെ സാധിക്കും എന്നാണ് വിശ്വാസം. എന്നാൽ ബുദ്ധപ്രതിമ വയ്ക്കേണ്ട ചില പ്രത്യേക സ്ഥാനങ്ങൾ ഉണ്ടെന്നത് പലർക്കും അറിവുള്ള കാര്യമല്ല. വാസ്തു/ ഫെങ്‌ഷുയി പ്രകാരം കൃത്യമായ സ്ഥാനത്താണ് ബുദ്ധപ്രതിമ വയ്ക്കുന്നത് എങ്കിൽ കുടുംബാംഗങ്ങൾക്ക് മാനസികാരോഗ്യവും സമാധാനവും കൈവരും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

പ്രധാന വാതിൽ

വീട്ടിലെ ഏറ്റവും പ്രാധാന്യമേറിയ സ്ഥലമാണ് പ്രവേശന കവാടം. ഇതിനരികിൽ അനുഗ്രഹം ചൊരിയുന്ന ബുദ്ധന്റെ പ്രതിമ വയ്ക്കുന്നത് പോസിറ്റീവ് എനർജി നിറയ്ക്കുന്നു. അതേസമയം പ്രതിമ നിലത്ത് വയ്ക്കാതെ മൂന്നോ നാലോ അടി ഉയരത്തിൽ തന്നെ സ്ഥാപിക്കാൻ ശ്രദ്ധിക്കുക.

 

budha-decor
Representative Image: Photo credit: stock_SK/ Shutterstock.com

ലിവിങ് റൂം

വലതുഭാഗത്തേക്ക് തിരിഞ്ഞുകിടക്കുന്ന രൂപത്തിലുള്ള ബുദ്ധപ്രതിമ പടിഞ്ഞാറ് ദിശയ്ക്ക് അഭിമുഖമായി വയ്ക്കണം. വൃത്തിയുള്ള ടേബിളിലോ ഷെൽഫിലോ വേണം പ്രതിമ സ്ഥാപിക്കേണ്ടത്. കുടുംബാംഗങ്ങൾക്കും വീട്ടിലേക്ക് എത്തുന്ന അതിഥികൾക്കും പോസിറ്റീവ് എനർജി ഇത് കാണുന്നതിലൂടെ തന്നെ ലഭിക്കും. 

 

പൂന്തോട്ടം

വീട്ടുമുറ്റത്ത് പൂന്തോട്ടം ഒരുക്കിയിട്ടുണ്ടെങ്കിൽ അവിടെ ബുദ്ധപ്രതിമയ്ക്കായി പ്രത്യേക സ്ഥലം നീക്കിവയ്ക്കുന്നത് നല്ലതാണ്. ധ്യാനിക്കുന്ന രൂപത്തിലുള്ള ബുദ്ധന്റെ പ്രതിമയാണ് ഇവിടെ വയ്ക്കാൻ ഏറ്റവും ഉത്തമം. ചപ്പുചവറുകൾ വീഴാതെ ഏറ്റവും വൃത്തിയായി കിടക്കുന്ന സ്ഥലം നോക്കി വേണം പ്രതിമ സ്ഥാപിക്കാൻ. വൈകുന്നേരങ്ങളിൽ അല്പസമയം ഇവിടെ ചിലവഴിക്കുന്നതിലൂടെ മാനസിക പിരിമുറുക്കത്തിന് അയവ് ലഭിക്കും.

പഠനമുറി

പഠന മുറിയിൽ തലഭാഗം മാത്രമുള്ളതോ വിശ്രമിക്കുന്ന രൂപത്തിലുള്ളതോ ആയ ബുദ്ധപ്രതിമ വേണം സ്ഥാപിക്കാൻ. മേശയുടെ ഒരു ഭാഗത്തായി കിഴക്കിന് അഭിമുഖമായി പ്രതിമ വയ്ക്കാം.

 

ലാഫിങ്  ബുദ്ധ

പേരുകൾ കേൾക്കുമ്പോൾ സമാനമായി തോന്നുമെങ്കിലും ഗൗതമ ബുദ്ധന്റെ പ്രതിമയുമായി ലാഫിങ് ബുദ്ധയ്ക്ക് ബന്ധമില്ല. എന്നാൽ ലാഫിങ് ബുദ്ധയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകം തന്നെയാണ്. ഷെൽഫുകളിൽ കിഴക്കിന് അഭിമുഖമായി ലാഫിങ് ബുദ്ധ പ്രതിമ സ്ഥാപിക്കാം. വീടിനുള്ളിൽ പോസിറ്റീവ് എനർജിയും സന്തോഷവും നിറയ്ക്കാൻ ഇതിലൂടെ സാധിക്കും എന്നാണ് കരുതപ്പെടുന്നത്.

English Summary- Best Places to Position Budha Statue inside Home- Decor Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com