ADVERTISEMENT

പടിപ്പുര അലങ്കാരത്തിനായാൽ കുഴപ്പമുണ്ടോ? അലങ്കാരം ഒന്നിനും ദോഷമല്ല. അസ്ഥാനത്തല്ലെങ്കിൽ, ഉള്ളിലേക്ക് കടക്കാനുള്ള മാർഗമാണല്ലോ അത്. അപ്പോൾ അലങ്കാരമായിട്ടുണ്ടാക്കിയാലും പടിപ്പുര വച്ചാൽ നമ്മളതിൽക്കൂടിയല്ലേ വരിക. അത് വേണ്ട സ്ഥാനത്തായാൽ നല്ലതു തന്നെയാണ്. സ്ഥാനം തെറ്റിവച്ചാൽ ശരിയാവില്ലതാനും. 

പണ്ടൊക്കെ പടിപ്പുര മാളികയായിട്ട് പണിയാറുണ്ട്. അതിനും വിരോധമില്ല. അങ്ങനെ പണിയുന്ന ചിലരെങ്കിലും ഇക്കാലത്തുമുണ്ട്. ചെലവ് മാത്രമാണ് അതിന്റെ പ്രശ്നം. ചെലവ് താങ്ങാമെങ്കിൽ ലക്ഷണയുക്തമായി പടിപ്പുരമാളികയുണ്ടാക്കാം. പടിപ്പുരമാളികയാവുമ്പോള്‍ മുന്‍പ് പറഞ്ഞതിന് ഒരു മാറ്റമുണ്ട്. വസ്തുവിന്റെ മൂല ചേർന്ന് പടിപ്പുര പണിയരുതെന്നുണ്ടല്ലോ. എന്നാൽ മാളികയായിട്ടു നിർമിക്കുകയാണെങ്കില്‍ അതിർത്തിയോടു ചേർത്തു പണിയാം. 

അതിന്റെ വാതിലിനെപ്പറ്റിയും ശാസ്ത്രത്തിൽ സൂചനയുണ്ട്. പ്രധാന വാതിൽ പ്രധാന ഗെയ്റ്റിന് വയ്ക്കുക. മറ്റുള്ളവ സൗകര്യം നോക്കി വയ്ക്കുക. അപ്പോഴും കൃത്യം മധ്യത്തിലാവാതിരിക്കുന്നതാണ് ഉത്തമം. 

 

പ്രത്യേകം ഓർമിക്കാൻ:

∙നാലുകെട്ടിന്റെ ഓരോ ശാലകളായാണ് നമ്മുടെ ഗൃഹങ്ങളെ സങ്കൽപിച്ചിരിക്കുന്നത്. എന്നാൽ പൂർണമായ നാലു പുരകളോടു കൂടിയ ഗൃഹം (നാലുകെട്ട്) മാത്രമേ ഉത്തമമായ ഗൃഹമാവൂ എന്ന് ശാസ്ത്രം പറയുന്നില്ല. 

∙പണിയാൻ പോകുന്ന വീടുൾപ്പെടെയുള്ള ഖണ്ഡത്തെ ഒരു വാസ്തുപുരുഷമണ്ഡലമായി കരുതണം. 

∙കുറ്റിയടിക്കൽ ഗൃഹനിർമാണാരംഭമായി കണക്കാക്കേണ്ടതില്ല. കല്ലിടീൽ അഥവാ ശിലാസ്ഥാപനമാണ് ഗൃഹാരംഭമായി കണക്കാക്കേണ്ടത്. 

∙പ്രധാന കട്ടിള വീടിന്റെ നേർമധ്യത്തിലാണ് വയ്ക്കുന്നതെങ്കിൽ അല്‍പം പ്രദക്ഷിണഗമനത്തോടു കൂടി വയ്ക്കണം. 

∙ഗെയ്റ്റ്, പടിപ്പുര എന്നിവയക്ക് പ്രത്യേകം സ്ഥാനങ്ങളുണ്ട്.

English Summary- Padippura for House as per Vasthu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com