ADVERTISEMENT

പച്ചക്കറിക്കൃഷിയിൽ പൊതുവേ നടീൽ മിശ്രിതത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് ചകിരിച്ചോറ്. വിപണിയിൽ പ്രത്യേകം പായ്ക്കുചെയ്ത് ചകിരിച്ചോറ് ലഭിക്കുമെങ്കിലും കാശുമുടക്കില്ലാതെ വീട്ടിൽത്തന്നെ തയാറാക്കാവുന്നതേയുള്ളൂ. രണ്ടു രീതിയിൽ ഹോം മെയ്ഡ് ചകിരിച്ചോറുണ്ടാക്കാം.

തേങ്ങ പൊതിച്ചതിനുശേഷമുള്ള തൊണ്ട് നന്നായി കുതിർത്തതിനുശേഷം ചോറ് അതിൽനിന്നു വേർതിരിക്കുന്ന രീതിയാണ് ആദ്യത്തേത്. നന്നായി കുതിർത്ത തൊണ്ടിന്റെ രണ്ടറ്റവും വെട്ടിമാറ്റിയശേഷം കൈ ഉപയോഗിച്ച് ചകിരിനാര് വേർതിരിച്ചെടുക്കാം. ഇങ്ങനെ വേർതിരിക്കുമ്പോൾ അതിലെ പൊടി ശേഖരിക്കാൻ അടിയിൽ പ്രത്യേകം പേപ്പറോ ഷീറ്റോ വിരിച്ചിരിക്കണം. ഇങ്ങനെ വീഴുന്ന പൊടി വീണ്ടും നന്നായി കുതിർത്തതിനുശേഷം കഴുകി ഉണങ്ങി സൂക്ഷിക്കാം അല്ലെങ്കിൽ ഉപയോഗിക്കാം. ചകിരി കുതിർക്കാനുപയോഗിക്കുന്ന വെള്ളം ഉപയോഗശൂന്യമാണ്. അത് ഉപേക്ഷിക്കണം. ചെടികളുടെയും മറ്റും ചുവട്ടിൽ ഒഴിക്കരുത്.

മുകളിൽപ്പറഞ്ഞതുപോലെ ചോറ് മാത്രമായി എടുക്കാൻ മടിയുള്ളവർക്ക് ചകിരിത്തൊണ്ട് പൂർണമായും വെട്ടിനുറുക്കി ചകിരിച്ചോറുണ്ടാക്കാം. എത്രത്തോളം ചെറുതാക്കാമോ അത്രത്തോളം ചെറുതാക്കിയശേഷം വെള്ളമൊഴിച്ച് മിക്സിയിൽ അടിച്ചെടുക്കണം. ഇത് നന്നായി കഴുകി ഉണങ്ങി ഉപയോഗിക്കാം.

ഇത്തരത്തിൽ വീടുകളിൽ ഉപയോഗശൂന്യമായി കളയുന്ന ചകിരിത്തൊണ്ട് അനായാസം സംസ്കരിച്ച് കൃഷിക്കായി ഉപയോഗിക്കാവുന്നതേയുള്ളൂ. ചകരിച്ചോറ് തയാറാക്കുന്നതിനെക്കുറിച്ചുള്ള വിഡിയോ കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com