ADVERTISEMENT

നഗരമധ്യത്തിലുള്ള 25 സെന്റ് പുരയിടത്തിലെ കരിയിലകളും ചപ്പുചവറുകളുമെല്ലാം ഒന്നാന്തരം വളമാക്കി മാറ്റി അടുക്കളത്തോട്ടത്തില്‍ മണ്ണില്ലാക്കൃഷി ചെയ്യുകയാണ് കലൂരില്‍ താമസിക്കുന്ന കെഎസ്ഇബി ഉദ്യോഗസ്ഥ വയറ്റാട്ടില്‍ വീട്ടില്‍ സുനിത ജോസ്. ഫാം അവശിഷ്ടങ്ങള്‍ ജൈവവളമാക്കുന്ന ബെര്‍ക്‌ലി ഹോട്ട് കംപോസ്റ്റിങ് രീതിയാണ് സുനിത അവലംബിക്കുന്നത്. തെങ്ങിന്റെ മടലും വാഴത്തടയും മുറ്റം അടിച്ചുവാരുന്ന കരിയിലയുമെല്ലാം ഇവിടെ കംപോസ്റ്റായി മാറുന്നു. പുരയിടത്തില്‍ലെ കൃഷി-പൂന്തോട്ടം അവശിഷ്ടങ്ങൾ പച്ചയും ഉണങ്ങിയതുമായി തരംതിരിച്ചു സൂക്ഷിച്ച ശേഷം ജോലിത്തിരക്കില്ലാത്ത അവധി ദിവസങ്ങളാണ് കംപോസ്റ്റിങ്ങിനായി സുനിത നീക്കിവയ്ക്കുന്നത്. 

അടുക്കള അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതിനു മുൻപ് ചിന്തിക്കുക; അടുക്കളയിലുണ്ട് അടുക്കളത്തോട്ടത്തിനു വളം

ഉണക്കയിലകളും പച്ചയിലകളും ഒരുമിച്ചു ചേര്‍ത്തുള്ള കംപോസ്റ്റിങ് രീതിയാണിത്. കാര്‍ബണ്‍–നൈട്രജന്‍ അനുപാതം കംപോസ്റ്റില്‍ ഉറപ്പാക്കാനാണ് രണ്ടും ഉപയോഗിക്കുന്നത്. അടിയിൽ ആദ്യ പാളിയായി ഉണക്കയിലകളും കമ്പുകളും നിരത്താം. അതിനു മുകളില്‍ പച്ചിലകളും വാഴത്തട പോലുള്ള പച്ച അവശിഷ്ടങ്ങളും. പച്ചിലകളും മറ്റും കുറവെങ്കില്‍ കോഴിക്കാഷ്ഠമോ ആട്ടിന്‍കാഷ്ഠമോ വിതറാം. എന്നാലത് ചൂടു വര്‍ധിപ്പിക്കുമെന്നതിനാല്‍ ചെറിയൊരു പാളിയേ വിതറാവൂ. ഇങ്ങനെ ഉണക്ക-പച്ച ഇനങ്ങള്‍ പാളി പാളിയായി കൂനയാക്കിയ ശേഷം 70 ശതമാനം ഈർപ്പം നിൽക്കും വിധം നന നല്‍കുന്നു. തുടർന്ന് പ്ലാസ്റ്റിക് ഷീറ്റ്കൊണ്ടു മൂടിയിടാം. 

കൂനയിൽ എപ്പോഴും 70 ശതമാനം നനവ് നിൽക്കും വിധം നന നല്‍കണം. ചൂട് കൂടുതലെന്നു കണ്ടാല്‍ ഇടയ്ക്ക് ഇളക്കിമറിച്ചിടണം. 2 ദിവസം കൂടുമ്പോള്‍ മറിച്ചിട്ടുകൊണ്ടിരുന്നാല്‍ ഒരു മാസം കൊണ്ടുതന്നെ നന്നായിപ്പൊടിഞ്ഞു കംപോസ്റ്റാകും. ആഴ്ചയില്‍ 1–2 വട്ടം  മാത്രം ഇളക്കാനേ സമയം കിട്ടുന്നുള്ളൂ എങ്കിലും പ്രശ്‌നമില്ല. 2 മാസം കൊണ്ട് കംപോസ്റ്റാവും. ഈ കംപോസ്റ്റ് 70  ശതമാനവും ഒപ്പം 20 ശതമാനം കൊക്കോപീറ്റും 10 ശതമാനം പെര്‍ലൈറ്റും ചേരുന്ന മിശ്രിതത്തിലാണ് സുനിതയുടെ കൃഷി. ഈ നടില്‍മിശ്രിതത്തില്‍ പച്ചക്കറിയുടെ വിളവിൽ കാര്യമായ വര്‍ധനയുണ്ടായെന്നും സുനിത പറയുന്നു.

ഫോൺ: 9447035027 (വാട്‌സാപ്)

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.   

English summary: Make your own planting mix using garden leaves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com