നീരുവച്ച മുഖവും തടിച്ച ചുണ്ടുകളും; ശ്രുതി ഹാസന് എന്തുപറ്റിയെന്ന് ആരാധകർ

shruti
SHARE

ആരാധകരെ ആശങ്കയിലാഴ്ത്തി നടി ശ്രുതി ഹാസന്റെ പുതിയ ചിത്രങ്ങൾ. നീരുവച്ച മുഖവും തടിച്ച ചുണ്ടുകളും വീർത്ത കണ്ണുകളുമായി ഇരിക്കുന്ന സെൽഫി ചിത്രങ്ങളാണ് ശ്രുതി ഹാസൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. താൻ കടന്നുപോകുന്ന ചില അവസ്ഥകളുടെ അടയാളമാണ് ഈ ചിത്രങ്ങളെന്നാണ് ശ്രുതി ഹാസൻ പറയുന്നത്.

‘‘മികച്ച സെൽഫികളുടേയും പോസ്റ്റുകളുടേയും ലോകത്ത്... ഫൈനൽ കട്ടിൽ എത്താത്തവ ഇതാ.. ബാഡ് ഹെയർ ഡെ, പനി, സൈനസ് മൂലം മുഖം വീർത്ത ദിവസം, ആർത്തവ വിരാമ ദിവസം... ഇവയും നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’’ശ്രുതി ഹാസൻ കുറിച്ചു. 

ഫോട്ടോ വൈറലായതോടെ ആരാധകരിൽ ചിലർ ശ്രുതിയുടെ ആരോ​ഗ്യത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ പേടിക്കേണ്ടതായി ഒന്നുമില്ലെന്നും കാര്യങ്ങൾ പഴയതുപോലെയായെന്നും ശ്രുതി ഒരു ആരാധികയുടെ കമന്റിന് മറുപടിയായി പറഞ്ഞു.

സലാറാണ് ശ്രുതി ഹാസന്റെ ഏറ്റവും പുതിയ സിനിമ. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാകും ശ്രുതി എത്തുക. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സിനിമയിൽ‌ പൃഥ്വിരാജും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS