കോവിഡ് തടവിലിട്ട ബംഗാളിലെ പ്രേക്ഷകരെ തിയറ്ററിലേക്ക് മടക്കിക്കൊണ്ടുവന്ന സിനിമയാണ് കഴിഞ്ഞ വർഷത്തെ ക്രിസ്മസിനു റിലീസ് ചെയ്ത സന്ദീപ് റായിയുടെ ഹത്യാപുരി. എല്ലാ ഭാഷകളിലും ഇങ്ങനെ ചില ചിത്രങ്ങൾ തിയറ്ററുകളെ ഉത്സവപ്പറമ്പുകളാക്കിയിരുന്നു. ബംഗാളിലാകട്ടെ, നീണ്ട ഇടവേളയ്ക്കു ശേഷം കൊട്ടകകളിലേക്ക് ആളുകളെ വലിച്ചടുപ്പിച്ചത് ഇന്ത്യയുടെ മഹാചലച്ചിത്രകാരൻ സത്യജിത് റായ് വർഷങ്ങൾക്കു മുൻപ് എഴുതിയ നോവലിന്റെ ദൃശ്യാവിഷ്‌ക്കാരമാണെന്നതാണ് അദ്ഭുതകരമായ കാര്യം; അതും മകന്റെ സംവിധാനത്തിൽ. അച്ഛൻ റായ് സൃഷ്ടിച്ച ജനപ്രിയ കുറ്റാന്വേഷകനായ പ്രദോഷ് ചന്ദ്ര മിത്രയെന്ന ഫെലൂദയുടെ സാഹസികാന്വേഷണം തന്നെയാണ് ഏറ്റവും പുതിയ സന്ദീപ് റായ് ചിത്രത്തിലുമുള്ളത്. ഇന്ത്യയുടെ ഷെർലക് ഹോംസ് ആണല്ലോ ഫെലൂദ. എത്ര കണ്ടാലും മതിവരില്ല സമർഥനായ ഫെലൂദയുടെ കുറ്റാന്വേഷണ സാഹസം.
HIGHLIGHTS
- സത്യജിത് റായിയുടെ മകൻ സന്ദീപ് റായിയുടെ ഏറ്റവും പുതിയ സിനിമ ബംഗാളിൽ തരംഗം തീർക്കുന്ന ത്രില്ലറായിരുന്നു. അച്ഛന്‍ ജീവൻ കൊടുത്ത കഥാപാത്രം മകനിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തുന്ന കാഴ്ചാനുഭവം വിവരിക്കുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററും എഴുത്തുകാരനുമായ ജയൻ ശിവപുരം. ‘യാത്ര തുടരുന്നു’ എന്ന സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ച ജയൻ ശിവപുരം 4 നോവലുകളും സിനിമയും സംഗീതവും ആസ്പദമാക്കി ഒട്ടേറെ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.