അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ 2020ൽ പുറത്തിറങ്ങിയ ആന്തോളജി വിഭാഗത്തിൽപെടുന്ന ‘ലുഡോ’ എന്ന ഹിന്ദി ചിത്രത്തിൽ പ്രേമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു സംഭാഷണമുണ്ട്. ‘കുഛ് റിഷ്തോ മേ ലോജിക് നഹീ, ബസ് മാജിക് ഹോതാ ഹൈ’ എന്നാണത്. ചില ബന്ധങ്ങളിൽ ലോജിക്കുണ്ടാകണമെന്നില്ല, പക്ഷേ മാജിക്ക് ഉണ്ടാകും’ എന്നാണ് ഈ സംഭാഷണത്തിന്റെ ഏകദേശ പരിഭാഷ. സമീപകാല ഇന്ത്യൻ സിനിമകളും പ്രേക്ഷകരുടെ മാറുന്ന ആസ്വാദന രീതിയും കണക്കിലെടുക്കുമ്പോൾ ഈ സംഭാഷണത്തെ അൽപം കൂടി പരിഷ്കരിച്ച് ഇങ്ങനെ പറയാം; ചില ചിത്രങ്ങളിൽ ലോജിക് ഉണ്ടാകണമെന്നില്ല, പക്ഷേ മാജിക്കുണ്ടാകും! അത്തരത്തിൽ ലോജിക്കിനെയും റിയലിസത്തെയും പിന്തള്ളി മാസ് മസാല ‘മാജിക്ക്’ കൊണ്ടുമാത്രം സിനിമകൾ ഹിറ്റാവുന്ന കാലത്തേക്ക് സിനിമാലോകം തിരികെ നടക്കുകയാണ്. റിയലിസം ജനത്തിനു ബോറടിച്ചു തുടങ്ങിയോ? 1000 കോടി ക്ലബിൽ ഇടംപിടിച്ച പഠാൻ എന്ന ബോളിവുഡ് സിനിമയുടെ വിജയ ചേരുവകൾ എന്തൊക്കെയാണ്? പരിശോധിക്കാം.
HIGHLIGHTS
- ലോജിക്കിനു പ്രധാന്യമില്ലാത്ത ‘മസാല’ സിനിമകൾ തിയറ്ററുകളിൽ വിജയകരമായ ‘ഓട്ടം’ തുടരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിൽ കയ്യടി നേടിയുന്നത് റിയലിസത്തിനു പ്രാധാന്യമുള്ള ചിത്രങ്ങളും. സിനിമയുടെ ‘വിന്നിങ് കോംബോ’ നിർണയിക്കുന്നത് എന്തൊക്കെ?