‘എന്റെ യാത്ര ഒരു ബോട്ടിലാണ് തുടങ്ങിയത്. അഭയാർഥി ക്യാംപിൽ ജീവിച്ചു, അമ്മാ എനിക്ക് ഓസ്കർ പുരസ്കാരം ലഭിച്ചിരിക്കുന്നു ’ പുരസ്കാരം നെഞ്ചോടു ചേർത്ത് ജെയ്മി ലീ കർട്ടിസ് ഈ വാക്കുകൾ പറയുമ്പോൾ സന്തോഷാശ്രുക്കളാൽ ലോകം വിതുമ്പിയോ? വികാര പ്രധാനമായ പ്രസംഗങ്ങളാൽ ലോകത്തെ ആകെ ഒന്നുലച്ചാണ് ഈ വർഷം ഓസ്കർ നിശ കടന്നു പോകുന്നത്. കഴിഞ്ഞ വർഷത്തെ ഓസ്കർ നിശ നാടകീയതകളുടേതായിരുന്നു. അതു ഹോളിവുഡിനെ നാണംകെടുത്തി. വേദിയിൽ പരസ്യമായ ഒരു മുഖത്തടിയിൽ ഓസ്കർ നിശ കലാശിക്കുകയും ചെയ്തു. ഇത്തവണ അത്തരം നാടകീയത ഒന്നുമുണ്ടായില്ല. പകരം പുരസ്കാര നിശ വികാരപ്രധാനമായ പ്രസംഗങ്ങളാൽ സാന്ദ്രമായി. ഏവരും പ്രതീക്ഷിച്ചതു പോലെ, പലരും പ്രവചിച്ചതു പോലെ തന്നെ പുരസ്കാരങ്ങളും ജേതാക്കളിൽ എത്തി. എന്നും അപ്രതീക്ഷിത പ്രഖ്യാപനങ്ങൾ ഒരുക്കിയാണ് ഓസ്കർ നിശ കടന്നു പോകുക. കഴിഞ്ഞ വർഷത്തെ അടി പോലും. ഇക്കുറി എല്ലാം പതിവു പോലെയായിരുന്നു. അതേ സമയം കുടിയേറ്റക്കാരെ ഓസ്കർ ചേർത്തു പിടിച്ചുവോ ? കുടിയേറ്റത്തിനെതിരെ യുകെയിൽ അടക്കം നീക്കം നടക്കുമ്പോൾ കുടിയേറ്റക്കാർക്ക് പുരസ്കാരം നൽകിയതിൽ ഓസ്‌കർ നൽകുന്ന സന്ദേശമെന്താണ് ? യുക്രെയ്ൻ യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിമർശകനും പുരസ്കാരമുണ്ട്. ഓസ്കർ പുരസ്കാരം മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററും എഴുത്തുകാരനുമായ അജയ് പി. മങ്ങാട് വിലയിരുത്തുന്നു.
HIGHLIGHTS
- ലോകം പ്രവചിച്ചതു പോലെ ഓക്സർ പുരസ്കാരങ്ങൾ
- കുടിയേറ്റ ജനതയുടെ ജീവിതം ഓക്സറിൽ ഇടം തേടി