ADVERTISEMENT

ഒരു നൂറ്റാണ്ടുമുൻപ് ഇന്ത്യ ജന്മം നൽകിയ ഒരാൾ, ഓസ്കർ നിശയിൽ നിറസാന്നിധ്യമായ ചരിത്രമുണ്ട് ലോകസിനിമയ്ക്ക് പറയാൻ. മികച്ച നടിക്കുള്ള പുരസ്കാരത്തിന് നാമനിർദേശം നേടിയ താരമായിരുന്നു അത്. 1936 മാർച്ച് 5ന് നടന്ന ഓസ്കർ സമ്മാനവേദിയിലാണ് ആ നടി അവസാന റൗണ്ടിലെത്തിയത്. പേര് മെർലി ഒബ്റോൺ. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ എട്ടാം ഓസ്കർ പുരസ്കാരവേദിയായിരുന്നു അത്. ആതിഥ്യം വഹിച്ചത് ലൊസാഞ്ചലസിലെ ബിൾട്മോർ ഹോട്ടൽ. മികച്ച നടിക്കുള്ള ഓസ്കർ നാമനിർദേശമാണ് അന്ന് അവരെ തേടിയെത്തിയത്. സാമുവൽ ഗോൾഡ്‍വിൻ നിർമിച്ച ‘ദ് ഡാർക്ക് എയ്ഞ്ചൽ’ എന്ന സിനിമയാണ് അവരെ ആ ബഹുമതിക്ക് അർഹയാക്കിയത്. ചിത്രത്തിൽ കിറ്റി വെൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനായിരുന്നു നാമനിർദേശം. അങ്ങനെ മികച്ച നടിക്കുള്ള ഓസ്കർ നാമനിർദേശം ലഭിച്ച ആദ്യ ഏഷ്യൻ വംശജ എന്ന ബഹുമതി അവരുടെ പേരിലായി. എന്നാൽ ആൽഫ്രഡ് ഇ ഗ്രീൻ സംവിധാനം ചെയ്ത ഡെയ്ഞ്ചറസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബെറ്റി ഡേവിസ് മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയതോടെ ആ വർഷം മെർലി ഒബ്റോൺ പിന്തള്ളപ്പെട്ടുപോയി. ഇപ്പോൾ മെർലിയെ വീണ്ടും ഓർമിക്കാൻ കാരണം ഇന്ത്യയിലേക്ക് ഇത്തവണ എത്തിയ രണ്ട് ഓസ്കർ പുരസ്കാരങ്ങളായിരുന്നു. ഏറ്റവും മികച്ച ഒറിജിനൽ സോങ്, ഡോക്യുമെന്ററി ഹ്രസ്വ ചിത്ര പുരസ്കാരങ്ങൾ ഇന്ത്യയിലേക്കെത്തിയ വേളയിൽ മെർലിയുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. ആരായിരുന്നു മെർലി? എന്തുകൊണ്ടാണ് ഇന്ത്യയിലാണ് ജനിച്ചതെന്ന വിവരം പോലും അവർക്ക് മരണം വരെ മറച്ചു വയ്ക്കേണ്ടി വന്നത്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com