സമാന്തയും നാഗ ചൈതന്യയും വേർപിരിയുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങൾ

samantha-naga-divorce
SHARE

തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളായ സമാന്തയും നാഗ ചൈതന്യയും വേർപിരിയുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങൾ. ഇതിന്‍റെ ഭാഗമായി ഇവർ കുടുംബകോടതിയെ സമീപിച്ചുവെന്നും ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരുമെന്നും ഓൺലൈൻ സൈറ്റായ സാക്ഷി ന്യൂസ് റിപ്പോർട്ട് ചെയ്തു.  

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാന്ത–നാഗചൈതന്യ വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. ആദ്യമൊക്കെ ഗോസിപ്പായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരങ്ങളുടെ വേര്‍പിരിയല്‍ വെറും ഗോസിപ്പല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സമാന്ത കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാൻ ശ്രമിക്കുന്നതാണ് നാഗ ചൈതന്യയെയും കുടുംബത്തെയും അസ്വസ്ഥമാക്കുന്നതെന്നും അതാണ് വേർപിരിയലിന് കാരണമെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  സമീപകാലത്തായി സമാന്തയുടെ സിനിമകള്‍ വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ആമസോൺ വെബ് സീരിസ് ആയ ഫാമിലി മാൻ 2വിലെ നടിയുടെ പ്രകടനവും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

2017–ലായിരുന്നു സമാന്ത–നാഗചൈതന്യ വിവാഹം. അടുത്തിടെ സോഷ്യൽ മീഡിയയിൽ നടി തന്റെ പേരിൽ മാറ്റം വരുത്തിയത് വലിയ വാർത്തയായിരുന്നു. വിവാഹശേഷം സമൂഹമാധ്യമ അക്കൗണ്ടുകളിലെല്ലാം നാ​ഗചൈതന്യയുടെ കുടുംബപേര് തന്റെ പേരിനോട് സമാന്ത ചേർത്തുവച്ചിരുന്നു. എന്നാൽ സാമന്ത അക്കിനേനി എന്ന പേര് താരം മാറ്റി സമാന്ത പ്രഭു എന്ന പഴയപേര് തന്നെ ഉപയോഗിച്ച് തുടങ്ങിയതോടെ ഗോസിപ്പുകൾക്ക് ആക്കം കൂടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA