‘പാന്റ്സ് ധരിക്കാൻ മറന്നോ?’; രശ്മിക മന്ദാനയ്ക്ക് വിമർശനം; വിഡിയോ

rashmika
SHARE

നടി രശ്മിക മന്ദാനയുടെ വസ്ത്രധാരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. രശ്മികയുടെ എയർപോർട്ട് ലുക്കാണ് ഏറെ വിമർശനം നേരിടുന്നത്. സ്വെറ്റ്ഷർട്ടും ഡെനിം ഷോർട്സുമായിരുന്നു രശ്മികയുടെ വേഷം. ഷോർട്സിന്റെ ഇറക്കം കുറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചത്.

പാന്റ്സ് ധരിക്കാൻ മറന്നോ, പ്രശസ്തി കൂടുമ്പോൾ തുണിയുടെ നീളം കുറയുമോ എന്നിങ്ങനെയാണ് നടിക്കു നേരെ ഉയരുന്ന വിമർശനങ്ങൾ. രശ്മിക എന്ത് ധരിക്കണം എന്നത് അവരുടെ വസ്ത്രസ്വാതന്ത്ര്യമാണ് എന്നു പറഞ്ഞ് താരത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്.

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. അല്ലു അർജുൻ നായകനായി എത്തിയ ‘പുഷ്പ’യില നടിയുടെ പ്രകടനവും ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS