പിറന്നാൾ ആഘോഷിക്കാൻ പാരിസിലേക്കു പറന്ന് അർജുൻ കപൂറും മലൈക അറോറയും

malaika-arora-arjun
SHARE

പിറന്നാൾ ആഘോഷിക്കാൻ പാരിസിലേക്കു പറന്ന് അർജുൻ കപൂറും കാമുകി മലൈക അറോറയും. ജൂൺ 26 നാണ് അര്‍ജുന്റെ പിറന്നാൾ. പാരിസിലേക്കു പോകാൻ വിമാനത്താവളത്തിൽ എത്തിയ ഇവരെ പാപ്പരാസികൾ വളഞ്ഞു. ഒരു മാസത്തിനു ശേഷമാകും ഇവർ തിരിച്ചെത്തുക.

അർജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള വിവാഹം ഈ വർഷം അവസാനം ഉണ്ടായേക്കുമെന്ന് ഇവരോട് അടുത്ത വൃത്തങ്ങൾ സൂചന നൽകിയിരുന്നു.

1998 ലാണ് ബോളിവുഡ് നടന്‍ അർബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്ഡ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. 48 കാരിയായ മലൈക 2016 ൽ അർബാസ് ഖാനിൽ നന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ, മുപ്പത്തിനാലുകാരനായ അർജുനുമായി മലൈക ലിവിങ് റിലേഷനിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാനും തുടങ്ങി. അർബാസ് ഖാനും മലൈകയും വിവാഹമോചിതരാകാൻ പ്രധാന കാരണം നടിക്ക് അർജുൻ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

മലൈകയുമായുള്ള പ്രായവ്യത്യാസത്തെ പരിഹസിക്കുന്ന ട്രോളുകൾക്ക് അടുത്തിടെ രൂക്ഷമായ ഭാഷയിൽ അർജുൻ മറുപടി നൽകുകയും ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA