ADVERTISEMENT

മൂന്നാമതും ഗർഭിണിയാണെന്നുള്ള അഭ്യൂഹങ്ങളോടു പ്രതികരിച്ച് കരീന കപൂർ. കുറച്ചു ദിവസം മുൻപ് കരീനയും ഭർത്താവ് സെയ്‌ഫ് അലിഖാനും സുഹൃത്തുമൊത്ത് അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾ കണ്ടിട്ടാണ് കരീന കപൂർ വീണ്ടും ഗർഭിണിയാണെന്നുള്ള വാർത്തകൾ പ്രചരിച്ചത്.

kareena

‘‘പ്രിയപ്പെട്ടവരേ, ഞാൻ ഗർഭിണിയല്ല. എന്റെ വയറ്റിൽ പാസ്തയും വൈനും മാത്രമാണ്. ഇന്ത്യയിലെ ജനസംഖ്യാ വർധനവിന് ഇതിനകം തന്നെ വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്നാണ് സെയ്ഫ് പറയുന്നത്.’’– കരീന കുറിച്ചു. മക്കളായ തൈമൂറിനും ജെഹിനുമൊപ്പം വിദേശത്ത് അവധി ആഘോഷിക്കുകയാണ് ദമ്പതികൾ.

അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ലാൽ സിങ് ഛദ്ദയാണ് കരീന കപൂറിന്റെ റിലീസിന് തയാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. തലാഷിനു ശേഷം ആമിർ ഖാനും കരീനയും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മോന സിങ്, നാഗ ചൈതന്യ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ്. ഓഗസ്റ്റ് 11–ന് ലാൽ സിങ് ഛദ്ദ റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com