നടി മീര ജാസ്മിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വൈറലാകുന്നു. പ്രശസ്ത ബോളിവുഡ് ഫോട്ടോഗ്രാഫർ രാഹുൽ ജൻഗിയാനിയാണ് ഈ മനോഹര ചിത്രത്തിനു പിന്നിൽ.
റിമ കല്ലിങ്കൽ, മഞ്ജിമ മോഹൻ, പാർവതി, നസ്രിയ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. ബോളിവുഡ് നടിമാർപോലും തോറ്റുപോകുന്ന ലുക്കിലാണ് മീര പ്രത്യക്ഷപ്പെടുന്നതെന്ന് ആരാധകരും കമന്റ് ചെയ്യുന്നു.
സത്യൻ അന്തിക്കാട്–ജയറാം ചിത്രമായ മകളിലാണ് മീര ജാസ്മിൻ അവസാനം പ്രത്യക്ഷപ്പെട്ടത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് മീരയെ തേടിയെത്തുന്നത്.