തെന്നിന്ത്യൻ സുന്ദരിമാരുടെയും സൂപ്പർതാരങ്ങളുടെയും ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സഹോദരിയും നടിയുമായ ജെനി സൂസൻ ജോസഫിനൊപ്പമായിരുന്നു മീര ജാസ്മിന്റെ ദീപാവലി ആഘോഷം.
ഇംഗ്ലണ്ടിൽ നിന്നുമുള്ള ചിത്രം പങ്കുവച്ചായിരുന്നു പാർവതി ജയറാമിന്റെ ദീപാവലി ആശംസകൾ. ജയറാമിനും മക്കൾക്കുമൊപ്പം അവധി ആഘോഷത്തിലാണ് പാർവതി.
ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു കീർത്തി സുരേഷിന്റെ ആഘോഷം. പടക്കം പൊട്ടിച്ചും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചുമാണ് ഇത്തവണ ദീപാവലി കടന്നുപോയതെന്ന് കീർത്തി പറയുന്നു.
താരദമ്പതികളാ നിക്കി ഗൽറാണിയുടെയും ആദിയുടെയും ആദ്യ ദീപാവലിയായിരുന്നു ഈ വർഷം. നിഖിത രാജൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും ആരാധകർക്ക് ദീപാവലി ആശംസകൾ നേർന്നത്.