അഭിനയയെ വിവാഹം കഴിക്കുമോ?; വിശാലിന്റെ മറുപടി

abhinaya-vishal
SHARE

45കാരനായ നടൻ വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് കോളിവുഡിലെ പുതിയ ചർച്ച. നടി അഭിനയയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചെന്നും അടുത്ത വർഷം വിവാഹം ഉണ്ടായേക്കുമെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.

നടികർ സംഘം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്ന വേളയിൽ മാത്രമാണ് താൻ വിവാഹത്തെക്കുറിച്ച് ആലോചിക്കൂ എന്ന് വിശാൽ പറയുന്നു. 3500ഓളം വരുന്ന അഭിനേതാക്കൾക്കും നാടകകലാകാരന്മാർക്കും വേണ്ടിയാണ് ഈ കെട്ടിടം പണിയുന്നതെന്നും ഇത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്നും വിശാൽ പറയുന്നു. 

2018ലാണ് കെട്ടിടത്തിന്റെ പണി ആരംഭിക്കുന്നത്. ഇതിനിടെ 2019ൽ അനീഷ എന്ന യുവതിയുമായി വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ആ വിവാഹം മുടങ്ങിപ്പോകുകയുണ്ടായി. അതിനിടെയാണ് അഭിനയയുടെ പേര് വിശാലിനൊപ്പം ചേർത്ത് ഗോസിപ്പുകോളങ്ങളിൽ വാർത്ത വന്നത്. അഭിനയയുമായുള്ള വിവാഹവാർത്തയെക്കുറിച്ച് വിശാൽ ഇതുവരെ യാതൊന്നും പ്രതികരിച്ചിട്ടില്ല.

നാടോടികള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അഭിനയയ്ക്ക് സംസാരിക്കാനോ ചെവി കേൾക്കാനോ കഴിയില്ല. വിധിയെ മറികടന്ന് സ്വന്തം പ്രയത്നത്താൽ ജീവിതവിജയം നേടിയ അഭിനയ തെലുങ്ക്, മലയാളം ഭാഷകളിലും സജീവസാന്നിധ്യമാണ്.

വിശാൽ ഇരട്ടവേഷത്തിലെത്തുന്ന മാർക്ക് ആന്റണിയാണ് അഭിനയയുടെ പുതിയ ചിത്രം. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം സയൻസ് ഫിക്‌ഷൻ ത്രില്ലറാണ്. ചിത്രത്തിൽ എസ്‍.ജെ. സൂര്യയും ഇരട്ട വേഷത്തിലെത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാണക്കാട് തങ്ങളെ സ്വാമിയുടെ ഷാള്‍ അണിയിക്കാമോ എന്ന് ചോദ്യമുണ്ടായി

MORE VIDEOS