ഗോവയിൽ അവധി ആഘോഷിക്കുന്ന നടി അഹാന കൃഷ്ണയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗോവയെ അതിന്റെ എല്ലാ സൗന്ദര്യാത്മകതയോടും കൂടി ആസ്വദിക്കുകയാണ് അഹാന എന്ന് ഇൻസ്റ്റഗ്രാം ചിത്രങ്ങൾ പറയാതെ പറയുന്നു. ‘‘മനസ്സിൽ ഗോവൻ ചെമ്മീൻ കറി’ എന്നാണ് അഹാന ഈ ചിത്രങ്ങൾക്ക് നൽകിയ അടിക്കുറിപ്പ്. വെള്ള നിറമുള്ള ടോപ്പും ഡെനിം ബ്ലൂ ഷോർട്സുമാണ് അഹാനയുടെ വേഷം.
2021ൽ റിലീസ് ചെയ്ത പിടികിട്ടാപ്പുള്ള എന്ന ചിത്രത്തിലാണ് അഹാന അവസാനം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം മി മൈസെൽഫ് ആൻഡ് ഐ എന്ന വെബ് സീരിസിൽ അഭിനയിക്കുകയുണ്ടായി.
നാൻസി റാണി, അടി എന്നീ സിനിമകളാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്.