സ്വിം സ്യൂട്ടില്‍ അതീവ ഗ്ലാമറസ്സായി എത്തുന്ന അഹാന കൃഷ്ണയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗോവയിലെ ബീച്ചിലാണ് സ്വിം സ്യൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. റെബ ജോൺ, റിമി ടോമി തുടങ്ങി നിരവധിപ്പേരാണ് നടിയെ അഭിനന്ദിച്ചെത്തുന്നത്.
2021ൽ റിലീസ് ചെയ്ത പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലാണ് അഹാന അവസാനം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം മി മൈസെൽഫ് ആൻഡ് ഐ എന്ന വെബ് സീരിസിൽ അഭിനയിക്കുകയുണ്ടായി.
നാൻസി റാണി, അടി എന്നീ സിനിമകളാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ‘അടി’ സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.