റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നാടൻ രീതിയിലുള്ള വസ്ത്രത്തിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. മോഡേൺ ശകുന്തള, സത്യഭാമ എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ. ആരാധകരുൾപ്പെടെ സഹപ്രവർത്തകരും റിമയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ദിവ്യ ഗോപിനാഥ്, പ്രിയ മോഹൻ എന്നിങ്ങനെ സിനിമാ മേഖലയിലെ സുഹൃത്തുക്കളും റിമയുടെ ലുക്കിനെ അഭിനന്ദിച്ചെത്തി.
ഐശ്വര്യ അശോക് ആണ് ഫൊട്ടോഗ്രാഫർ. ക്രിയേറ്റിവ് ഡയറക്ടർ കരോലിൻ ജോസഫ്.
അഭിനേത്രി, നര്‍ത്തകി, നിര്‍മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്.‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ആഷിഖ് അബുവിന്റെ നീലവെളിച്ചമാണ് റിമയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.