ഏപ്രിൽ ഫൂൾ ദിനത്തിൽ കൂട്ടുകാരനെ പറ്റിച്ച് അക്ഷയ് കുമാർ; വിഡിയോ
Mail This Article
ഏപ്രിൽ ഫൂൾ ദിനത്തിൽ സുഹൃത്തിനെ പറ്റിച്ച് സൂപ്പർതാരം അക്ഷയ് കുമാർ. ഫിറ്റ്നസ് ഫ്രീക്ക് ആയ താരം ബിസിനസ്സ്മാനും സുഹൃത്തുമായ മനീഷ് മന്ദാനയെയാണ് ‘വെയ്റ്റ് ലിഫ്റ്റ്’ ചെയ്ത് പറ്റിച്ചത്. രണ്ട് കൈകൾ കൊണ്ടും ഒരാളെ എടുത്ത് പൊക്കുന്ന വിദ്യ കാണിക്കാം എന്നായിരുന്നു അക്ഷയ് തന്റെ സുഹൃത്തിനോട് പറഞ്ഞത്. സുഹൃത്തിന്റെ എടുത്ത് പൊക്കുന്ന സമയത്ത് പുറകിൽ നിന്നും മറ്റൊരാൾ അക്ഷയ്‌യെ സഹായിക്കുന്നത് വിഡിയിയോൽ കാണാം. എന്നാൽ രണ്ട് പേർ ചേർന്നാണ് തന്നെ എടുത്തുപൊക്കിയതെന്ന് മനീഷിന് മനസ്സിലാകുന്നില്ല.
ഇതുപോലെ തന്നെയും ഉയർത്തിനോക്കാൻ മനീഷിനോട് അക്ഷയ് ആവശ്യപ്പെടുന്നു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അക്ഷയ്‌യെ ഒന്ന് ഉയർത്താൻ മനീഷിന് ആകുന്നില്ല. രസകരമായ വിഡിയോ അക്ഷയ് കുമാർ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഏപ്രിൽ ഫൂൾ ദിനത്തിൽ മറ്റുള്ളവരെ എങ്ങനെ പറ്റിക്കാം എന്ന് കാണൂ എന്ന അടിക്കുറിപ്പോടെയാണ് അക്ഷയ് വിഡിയോ പങ്കുവച്ചത്.