ശരീരത്തിൽ പച്ചകുത്തിയ ചിത്രങ്ങൾ പങ്കുവച്ച് നടി പ്രയാഗ മാർട്ടിൻ. കാലിലാണ് പ്രയാഗ ടാറ്റു ചെയ്തിരിക്കുന്നത്. എറിക് എഡ്വാർഡ് ആണ് ടാറ്റു ആർടിസ്റ്റ്. പച്ചകുത്തുന്ന സമയത്തെ ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
‘ഒരു മുറൈ വന്ത് പാർത്തായ’ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിൽ എത്തിയ നടിയാണ് പ്രയാഗ. 2020 ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ.
സൂപ്പർതാരം സൂര്യയുടെ നായികയായി തമിഴിലും ശ്രദ്ധനേടി. നെറ്റ്ഫ്ലിക്‌സ് ആന്തോളജി ചിത്രം നവരസയിലെ ‘ഗിത്താർ കമ്പി മേലെ നിൻഡ്ര്’ എന്ന ചിത്രത്തിലാണ് സൂര്യയ്ക്കൊപ്പം താരം തിളങ്ങിയത്. സിനിമയിൽ നിന്നും ഇടവേള എടുത്തത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്ന് പ്രയാഗ അടുത്തിടെ പറഞ്ഞിരുന്നു. ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് നടിയുടെ പുതിയ മലയാളം പ്രോജക്ടുകൾ.