ഗ്ലാമർ ലുക്കിൽ ഖുശ്ബുവിന്റെ മകൾ; അവന്തിക സിനിമയിലേക്കോ

khushbu-daughter
SHARE

നടി ഖുശ്ബുവിന്റെ മകൾ അവന്തികയുടെ ഗ്ലാമർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. അവന്തിക നിലവില്‍ ലണ്ടനില്‍ പഠിക്കുകയാണ്. ലണ്ടനിൽ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ അവന്തിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. പഠനത്തിനുശേഷം സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണോ അവന്തികയെന്നാണ് ആരാധകർ ചോദിക്കുന്നത്. ആകര്‍ഷകമായ ഈ ഫോട്ടോഷൂട്ട് സിനിമാ ലോകത്തും ചർച്ചയായി കഴിഞ്ഞു.

khushbu-daughter-2

ഖുഷ്ബു-സുന്ദർ സി. ദമ്പതികളുടെ മൂത്തമകളാണ് അവന്തിക. ഇളയ പെണ്‍കുട്ടിയുടെ പേര് അനന്തിത. അനന്തിത ഖുഷ്ബുവിനൊപ്പം ചെന്നൈയിലാണ് താമസം.

ഖുശ്ബുവിനെപ്പോലെ തന്നെ ശരീര പ്രകൃതവും സൗന്ദര്യവുമെല്ലാം മക്കള്‍ക്കും ലഭിച്ചിട്ടുണ്ട്. ശരീരം തടിച്ചിരിക്കുന്നതിനെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വന്ന താരങ്ങളിലൊരാളാണ് ഖുശ്ബു.

ananthida-khushbu
അനന്തിതയുടെ പുതിയ മേക്കോവർ (ഇടത്), അനന്തിക ഖുശ്ബുവിനൊപ്പം (വലത്)

താരത്തിന്റെ ഇളയ മകളും ഇതേ രീതിൽ പരിഹസിക്കപ്പെട്ടു. കുറച്ചു നാളുകൾക്കു മുൻപാണ് ഖുശ്ബുവും മകളും നിരന്തരമായ വ്യായാമത്തിലൂടെ ശരീരഭാരം കുറച്ചത്. ഇതിന്റെ ചിത്രങ്ങളലെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA