മകളുടെ സുരക്ഷ പ്രധാനം; ഫോട്ടോയെടുക്കാൻ ശ്രമിച്ച ആരാധകരെ തടഞ്ഞ് ഐശ്വര്യ റായ്; വിഡിയോ

aishwarya-rai-daughter
SHARE

വർഷങ്ങളായി കാൻ ഫിലിം ഫെസ്റ്റിവലിലെ പതിവു സാന്നിധ്യമാണ് ഐശ്വര്യ റായ്. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കാനായി മേയ് 16 ചൊവ്വാഴ്ചയാണ് ഐശ്വര്യ റായി മുംബൈയിൽ നിന്നും പുറപ്പെട്ടത്. ഐശ്വര്യയ്‌ക്കൊപ്പം മകൾ ആരാധ്യ ബച്ചനും ഉണ്ടായിരുന്നു. എയർപോർട്ടിലെത്തിയ ഐശ്വര്യയേയും മകളെയും പതിവുപോലെ പാപ്പരാസികളും ആരാധകരും പൊതിഞ്ഞു. ആൾക്കൂട്ടത്തിനിടയിലും മകളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഐശ്വര്യയുടെ വിഡിയോ ആണ്  വൈറലാകുന്നത്.

മകൾ ആരാധ്യയ്‌ക്കൊപ്പം കാറിൽ നിന്ന് ഇറങ്ങിയ ഐശ്വര്യയ്ക്ക് ഒപ്പം സെൽഫിയെടുക്കാൻ ആരാധകർ തിക്കി തിരക്കി എത്തി. അതോടെ ആരാധ്യ ഒരു വശത്തേക്ക് തള്ളപ്പെട്ടു. എന്നാൽ പെട്ടെന്ന് തന്നെ ആരാധ്യയുടെ സംരക്ഷകരായി മാറിയ ഐശ്വര്യ ആരാധകരോട് പിന്മാറാനും മുന്നോട്ടു പോവാൻ വഴി നൽകാനും അഭ്യർഥിച്ചു.

ഐശ്വര്യയുടെ യാത്രകളിലെല്ലാം സ്ഥിരം അനുയായിയാണ് ആരാധ്യ. തന്റെ പ്രോഗ്രാമുകൾക്കും പാർട്ടികൾക്കുമെല്ലാം ആരാധ്യയെയും കൊണ്ടു പോവാൻ ഇഷ്ടപ്പെടുന്ന അമ്മയാണ് ഐശ്വര്യ.

76-ാമത് കാൻ ഫെസ്റ്റിവലിന് ചൊവ്വാഴ്ചയാണ് തിരശ്ശീല ഉയർന്നത്. മെയ് 27 വരെയാണ് ചലച്ചിത്രമേള. ജോണി ഡെപ്പ് അഭിനയിച്ച ലൂയി പതിനാറാമൻ കാലഘട്ടത്തിലെ നാടകമായ ജീൻ ഡു ബാരിയുടെ പ്രീമിയർ പ്രദർശനത്തോടെയാണ് 76-ാമത് എഡിഷന്റെ ആരംഭം കുറിച്ചത്. ആദ്യ ദിവസം, ബോളിവുഡ് താരങ്ങളായ സാറാ അലി ഖാൻ, ഇഷ ഗുപ്ത, ആലിയ ഭട്ട് മാനുഷി ചില്ലർ, മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ എന്നിവർ കാനിലെ ചുവന്ന പരവതാനിയുടെ ശ്രദ്ധ കവർന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA