ടൊവിനോ തോമസ് നായകനായുന്ന അജയന്റെ രണ്ടാം മോഷണം (എആർഎം) സിനിമയുടെ ടീസർ ലോഞ്ചിൽ തിളങ്ങി നടി രജിഷ വിജയൻ. നീട്ടി വളർത്തിയ മുടിയുമായി അതി സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. കൊച്ചി ലുലു മാളിലെ പിവിആറിൽ വച്ചായിരുന്നു സിനിമയുടെ ടീസർ ലോഞ്ച്.
മലയാള സിനിമയിലെ പ്രശസ്ത വസ്ത്രാലങ്കാരകയായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ എന്ന സിനിമയാണ് രജിഷയുടെ ഏറ്റവും പുതിയ റിലീസ്. ഷറഫുദ്ദീൻ നായകനാകുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ, സൈജു കുറുപ്പ് ,അൽത്താഫ് സലിം, ബിജു സോ പാനം. ബിന്ദു പണിക്കർ സുനിൽ സുഗത എന്നിവരും പ്രധാന താരങ്ങളാണ്.
ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ സംവിധാനം നിർവഹിക്കുന്ന ‘കൊള്ള’ എന്ന ചിത്രവും രജിഷയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്. പ്രിയ വാരിയരും പ്രധാനവേഷത്തിലെത്തുന്ന സിനിമ ജൂൺ 9ന് തിയറ്ററുകളിലെത്തും.