സ്വിമ്മിങ് പൂളിൽ നിന്നും സെൽഫിയുമായി നടി അനസൂയ ഭരദ്വാജ്; ചിത്രങ്ങൾ

anasuya-bhadradwaj-bikini
SHARE

കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന തെന്നിന്ത്യന്‍ സുന്ദരി അനസൂയ ഭരദ്വാജിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഭർത്താവ് സുശാങ്ക് ഭരദ്വാജിനും രണ്ട് മക്കൾക്കുമൊപ്പം സ്വിമ്മിങ് പൂളില്‍ സമയം ചിലവഴിക്കുന്ന അനസൂയയെ ചിത്രങ്ങളിൽ കാണാം. കുടുംബത്തിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ മിക്കപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.

anasuya-bhadradwaj-kids

ശരീരസൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മുപ്പത്തിയേഴുകാരിയായ നടി അനസൂയ ഭരദ്വാജിന് വിട്ടുവീഴ്ചകളില്ല. ഷൂട്ടിങ് ഇല്ലെങ്കിൽ എല്ലാ ദിവസവും ജിം പരിശീലനം നിർബന്ധമാണ്. 

anasuya-bhadradwaj-kids-2

സാക്ഷി ടിവിയിൽ അവതാരികയായിട്ടായിരുന്നു അനസൂയ തന്റെ കലാജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് നിരവധി ചാനലുകളിൽ അവതാരകയായി. 2003 ൽ നാഗ എന്ന തെലുങ്കു സിനിമയിലൂടെയാണ് അനസൂയ ഭസിനിമാഭിനയത്തിലേയ്ക്ക് ചുവടുവച്ചു. 

anasuya-bhadradwaj-bikini-23

തുടർന്ന് ക്ഷണം, രംഗസ്ഥല, പുഷ്പ എന്നിവയുൾപ്പെടെ ഇരുപതോളം തെലുങ്കു സിനിമകളിലും ചില തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചു. ഭീഷ്മപർവം എന്നചിത്രത്തിലെ ആലീസ് എന്ന കഥാപാത്രമായി അനസൂയ മലയാള സിനിമയിലും അരങ്ങേറി.

anasuya-bhadradwaj-bikini-2

‘വിമാനം’ എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ പുതിയ റിലീസ്. ചിത്രം ജൂൺ 9ന് തിയറ്ററുകളിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA