അർജുൻ കപൂറിന്റെ അർദ്ധ നഗ്ന ചിത്രം പങ്കുവച്ച് മലൈക അരോറ; വിമർശനം

arjun-kapoor-malaika-arora
SHARE

കാമുകൻ അർജുൻ കപൂറിന്റെ അർദ്ധ നഗ്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച മലൈക അരോറയ്ക്കെതിരെ വിമർശനം ഉയരുന്നു. തലയണകൊണ്ട് ശരീരം മറച്ച് സോഫയിൽ ഇരിക്കുന്ന അർജുന്റെ ചിത്രമാണ് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘എന്റെ സ്വന്തം മടിയൻ ചെക്കൻ’ എന്നായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.

ഇത്രയും സ്വകാര്യത നിറഞ്ഞ ചിത്രം എന്തിന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തു എന്ന ചോദ്യവുമായി പലരും മലൈകയ്ക്കു നേരെ രംഗത്തെത്തി. ഒരു അമ്മ കൂടിയായ മലൈകയുടെ പ്രവർത്തി അരോചകമായിപ്പോയെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം.

malaika-arora-arjun

സംഭവം വിവാദമായതോടെ പ്രതികരണവുമായി അർജുൻ കപൂറുമെത്തി. ശ്രദ്ധനേടുക എന്നതിനേക്കാൾ സമാധാനം തിരഞ്ഞെടുക്കുക. നിശബ്ദതയിൽ അഭിവൃദ്ധിപ്പെടുക എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് െചയ്തത്.

ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ച പ്രണയ ബന്ധമാണ് ബോളിവുഡ് താരങ്ങളായ മലൈക അറോറയുടേതും അര്‍ജുൻ കപൂറിന്‍റേതും. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് ഏറെയും വിവാദങ്ങളിലേക്ക് നയിച്ചത്. മലൈകയ്ക്ക് ഇപ്പോള്‍ നാല്‍പത്തിയൊമ്പതും അര്‍ജുന് മുപ്പത്തിയേഴും വയസ്സാണ്.

1998 ലാണ് ബോളിവുഡ് നടന്‍ അർബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്.  ഈ ദാമ്പത്യത്തിൽ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. 2016 ൽ അർബാസ് ഖാനിൽ നിന്നും മലൈക വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ അർജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാനും തുടങ്ങി. അർബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാൻ പ്രധാനകാരണം നടിക്ക് അർജുൻ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി ആരും രംഗത്തെത്തിയതുമില്ല. ഇരുവരുടെയും പ്രായവ്യത്യാസത്തെ ചൊല്ലിയും ഏറെ വിമർശനം ഉണ്ടായിരുന്നു.

അർബാസുമായി പിരിഞ്ഞ ശേഷവും മലൈകയും അർജുനും കൂടിക്കാഴ്ച നടത്തുന്നുണ്ടായിരുന്നു. പലസ്ഥലങ്ങളിലും ഇരുവരെ ഒരുമിച്ച് കാണാൻ തുടങ്ങി. 2019 ൽ സാമൂഹിക മാധ്യമങ്ങൾ വഴി ഇരുവരും പ്രണയം തുറന്ന് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS