ഗ്ലാമർ ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് താരം ഏയ്ഞ്ചലിൻ
Mail This Article
ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ബിഗ് ബോസ് താരം ഏയ്ഞ്ചലിൻ മരിയ. ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥയായിരുന്നു ഏയ്ഞ്ചലിൻ മരിയ. 20 വയസ്സുള്ള തൃശൂർ സ്വദേശിനിയായ ഏയ്ഞ്ചലിൻ, ഒമർ ലുലുവിന്റെ ‘നല്ല സമയം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.
ബിഗ് ബോസ് സീസൺ ഫൈവിൽ നിന്ന് ആദ്യം പുറത്താകുന്നതും ഏയ്ഞ്ചലിൻ ആണ്. ഇപ്പോൾ ഗ്ലാമർ ഫോട്ടോഷൂട്ടിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ബീച്ചിൽ വെള്ള നിറത്തിലുള്ള നെറ്റ് സ്പെഗറ്റി ക്രോപ്പ് ടോപ്പും നെറ്റ് സ്കർട്ടുമാണ് താരത്തിന്റെ വേഷം. ഏയ്ഞ്ചലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. ചിത്രത്തിന് അഭിനന്ദനവുമായി നിരവധി പേരാണ് എത്തുന്നത്.
ഒമർ ലുലുവിന്റെ ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് എയ്ഞ്ചലിൻ പറഞ്ഞ ചില വാക്കുകൾ ഏറെ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. അഭിനേതാവ്, മോഡൽ എന്നതിലുപരി ഒരു ബൈക്കർ കൂടിയാണ് ഏയ്ഞ്ചലിൻ മരിയ.