ADVERTISEMENT

‘96’ എന്ന ചിത്രത്തില്‍ കുട്ടി ജാനുവായി എത്തി തെന്നിന്ത്യ നിറയെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഗൗരി കിഷൻ. ഇപ്പോഴിതാ തന്റെ പുതിയ ടാറ്റു പ്രേക്ഷകർക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ടാറ്റു ചെയ്യുന്ന ചിത്രം പങ്കുവച്ച്, ഇത് തന്റെ ശരീരത്തിൽ എവിടെയാണ് ചെയ്യുന്നതെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളും ഗൗരിക്കു ലഭിക്കുകയുണ്ടായി.

gouri-g-kishan-tattoo-2

 

gouri-g-kishan

അതിനു ശേഷമാണ് ടാറ്റു ചെയ്ത ചിത്രം നടി ആരാധകരുമായി പങ്കുവച്ചത്. വയറിനു സമീപത്തായി നെഞ്ചിനോടു ചേർന്നാണ് നടി ടാറ്റു ചെയ്തിരിക്കുന്നത്. ‘റിബ് ടാറ്റു’ എന്നാണ് ഗൗരി ഇതിനെ വിളിച്ചത്. കൈത്തണ്ടയിൽ ഉദയ സൂര്യന്റെ ഒരു ടാറ്റൂ ഗൗരി നേരത്തെ പതിപ്പിച്ചിട്ടുണ്ട്. 

 

സിനിമയിൽ നാടൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഗൗരി യഥാർഥ ജീവിതത്തിൽ വളരെ മോഡേൺ ആയ പെൺകുട്ടിയാണ്. മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞുള്ള നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

 

മലയാളത്തിൽ ‘അനുഗ്രഹീതൻ ആന്റണി’ എന്ന സിനിമയിലൂടെ ഗൗരി അരങ്ങേറ്റം കുറിച്ചിരുന്നു. നിരവധി സിനിമകളാണ് ഗൗരിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ലിറ്റിൽ മിസ് റാവുത്തർ, അടിയേ എന്നിവയാണ് പുതിയ ചിത്രങ്ങൾ. ‘അനുരാഗം’ ആണ് നടിയുടേതായി അവസാനമായി റിലീസ് ചെയ്ത സിനിമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com