ADVERTISEMENT

ഗ്ലാമർ ഫോട്ടോസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിന് വലിയ വിമർശനങ്ങളാണ് നടി ഗൗരി കിഷന് ഏറ്റുവാങ്ങേണ്ടി വന്നത്. മാലിദ്വീപിൽ അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായെടുത്ത ചിത്രങ്ങൾ പങ്കുവച്ചപ്പോഴായിരുന്നു ചിത്രത്തിനെതിരെ ചില ആളുകൾ രംഗത്തുവന്നത്. ഗൗരിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും ഇനി ബിക്കിനിയിലായിരിക്കും നടിയെ കാണുകയെന്നുമൊക്കെയായിരുന്നു കമന്റുകൾ. ഇപ്പോഴിതാ സ്വിം സ്യൂട്ടിലുള്ള ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് നടി ഇത്തരക്കാർക്ക് മറുപടി നൽകിയിരിക്കുന്നത്.

gouri-kishan-swim-suit-1
ചിത്രത്തിനു കടപ്പാട്: www.instagram.com/gourigkofficial/
gouri-kishan-swim-suit-33
ചിത്രത്തിനു കടപ്പാട്: www.instagram.com/gourigkofficial/

 

അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് സിനിമാ തിരക്കുകളിൽ നിന്നും കുറച്ചുദിവസത്തേക്ക് ഇടവേളയെടുത്ത് നടി മാലിയിലെത്തിയത്.

gouri-kishan-swim-suit-333
ചിത്രത്തിനു കടപ്പാട്: www.instagram.com/gourigkofficial/

 

സിനിമയിൽ നാടൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഗൗരി യഥാർഥ ജീവിതത്തിൽ വളരെ മോഡേൺ ആയ പെൺകുട്ടിയാണ്. മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞുള്ള നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

 

മലയാളത്തിൽ ‘അനുഗ്രഹീതൻ ആന്റണി’ എന്ന സിനിമയിലൂടെ ഗൗരി അരങ്ങേറ്റം കുറിച്ചിരുന്നു. നിരവധി സിനിമകളാണ് ഗൗരിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ലിറ്റിൽ മിസ് റാവുത്തർ, അടിയേ എന്നിവയാണ് പുതിയ ചിത്രങ്ങൾ. ‘അനുരാഗം’ ആണ് നടിയുടേതായി അവസാനമായി റിലീസ് ചെയ്ത സിനിമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com