സെൽഫിയിൽ പരീക്ഷണങ്ങളുമായി റിമ കല്ലിങ്കൽ; ചിത്രങ്ങൾ
Mail This Article
നടി റിമ കല്ലിങ്കൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സെൽഫി ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. ‘‘ഫിൽറ്റർ ഡംപ്’’ എന്ന അടിക്കുറിപ്പോടെയാണ് അണിഞ്ഞൊരുങ്ങിയുള്ള തന്റെ മനോഹര ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇത്തവണത്തെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള തന്റെ ഒരുക്കങ്ങളുടെ ഭാഗമാണ് സെൽഫിയിലൂടെ റിമ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
സഹപ്രവർത്തകർ ഉൾപ്പടെ നിരവധിപ്പേരാണ് ചിത്രങ്ങൾക്കു കമന്റുകളുമായി എത്തുന്നത്. റിമയുടെ പ്രായം കുറഞ്ഞുവരികയാണെന്നും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ റിമ മലയാള സിനിമയിൽ സജീവമാകണമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
അഭിനേത്രി എന്നതിനു പുറമെ നര്‍ത്തകി, നിര്‍മാതാവ് എന്നീ നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്. ആഷിഖ് അബുവിന്റെ നീലവെളിച്ചമാണ് റിമയുടേതായി ഒടുവിൽ റിലീസിനെത്തിയ സിനിമ.