ലോകത്തെ തളർത്തിയ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തയാറാക്കിയ ഹ്രസ്വ ചിത്രം ‘അലോറ’ സമൂഹമാധ്യമങ്ങളിൽ സ്വീകരിക്കപ്പെടുന്നു. ഒരു ഫൊട്ടോഗ്രഫർ കോവിഡ് കാലത്ത് അനുഭവിച്ച സംഘർഷത്തിലേക്ക് ഒരു പെണ്ണിന്റെ കടന്നുവരവാണ് അലോറയുടെ പ്രമേയം. തുടർന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് ട്വിസ്റ്റ് ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
സാമ്മി, മേഘന, മഹി, ഡെല്ല (പൂച്ച) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
തിരക്കഥ, സംവിധാനം, എഡിറ്റിങ് മനോജ് ആർ., നിർമാണം നൗതൽകരൻ, അസിസ്റ്റന്റ് ഡയറക്ടർ ജാക്സൺ സിറിൽ, മ്യൂസിക് ഗോകുൽ കൃഷ്ണൻ ടി.ജി., ക്യാമറ അഫീത് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ മഹി ടി.ആർ., ഗിറ്റാറിസ്റ്റ് ഷിബിൻ എസ്.