ADVERTISEMENT

കേരള സർക്കാരിന്റെ ലഹരി-മയക്കുമരുന്ന് വിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി നടപ്പിലാക്കുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കേരള പൊലീസിന് വേണ്ടി മുട്ടം ജനമൈത്രി പൊലിസ് അവതരിപ്പിക്കുന്ന ഞാൻ യോദ്ധാവ് ഷോർട്ട് റിലീസായി . മികച്ച പ്രതികരണമാണ് ചിത്രത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് മാസ്‌ക്കാണ് പ്രധാനം എന്ന ഷോർട്ട് ഫിലിം ചെയ്തു നിരവധി പുരസ്‌കാരങ്ങളും പ്രശംസയും നേടിയ സിജോ ജോസഫ് മുട്ടമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

 

പുതുതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ലഹരി മാഫിയക്കെതിരെ അധികാരികൾക്കൊപ്പം സമൂഹവും മികച്ച പിന്തുണ നൽകിയാൽ ഇവരെ നമ്മുടെ നാട്ടിൽ നിന്ന് തന്നെ തുരത്തിയോടിക്കാം എന്ന മികച്ചൊരു സന്ദേശമാണ് ഞാൻ യോദ്ധാവ് എന്ന ചിത്രം നമുക്ക് പകർന്നു നൽകുന്നത്. പൊലിസ് സേനയിലെ ഉദ്യോഗസ്ഥർക്കൊപ്പം വിദ്യാർഥികളും നാട്ടുകാരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. മുട്ടം ഷാന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആണ് ഈ ഷോർട്ട് ഫിലിമിന്റെ പ്രകാശനകർമ്മം നിർവഹിച്ചത്. 

 

ഇടുക്കി ജില്ലാ പൊലിസ് മേധാവി വി.യു കുര്യാക്കോസ് ഐപിഎസ്, അടൂർ കെഎപി തേർഡ് ബറ്റാലിയൻ കമാന്റന്റ് സിജിമോൻ ജോർജ്, തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധു ബാബു, മുട്ടം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈജ ജോമോൻ, ഇൻസ്‌പെക്ടർ ഓഫ് പൊലിസ് മുട്ടം പ്രിൻസ് ജോസഫ്, സബ് ഇൻസ്‌പെക്ടർ ഷാജഹാൻ പി.കെ., ജെയിംസ് വി.ജെ. സീനിയർ പൊലിസ് ഓഫീസർ കാഞ്ഞാർ പോലിസ് സ്റ്റേഷൻ, ബെന്നി പ്ലാക്കൂട്ടം തുടങ്ങി നിരവധി പ്രമുഖർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. 

 

രചനയും സംവിധാനവും സിജോ ജോസഫ് മുട്ടം, നിർമാണം റെയ്ഗൻ ജോസഫ്, ഛായാഗ്രഹണം–എഡിറ്റിങ് ലിന്റോ തോമസ്, പാശ്ചാത്തല സംഗീതം അരുൺ കുമാരൻ, ക്രിയേറ്റിവ് ഡയറക്ടർ ജെയിംസ് വി.ജെ. ( സീനിയർ സിവിൽ പൊലിസ് ഓഫിസർ കാഞ്ഞാർ പൊലിസ് സ്റ്റേഷൻ ) അസ്സോസിയേറ്റ് ഡയറക്ടർ അനീഷ്, ക്രിയേറ്റിവ് സപ്പോർട്ട് എം.ആർ. മധു ബാബു ഡിവൈഎസ്പി തൊടുപുഴ-പ്രിൻസ് ജോസഫ് എസ്എച്ച്ഒ മുട്ടം , കലാസംവിധാനം സുജിത്, പ്രൊഡക്‌ഷൻ കോർഡിനേറ്റേഴ്സ്: ഷാജഹാൻ പി.കെ. സബ് ഇൻസ്‌പെക്ടർ മുട്ടം പ`ലിസ് സ്റ്റേഷൻ-പ്രദീപ്‌ കുമാർ  സീനിയർ സിവിൽ പൊലിസ് ഓഫിസർ മുട്ടം പോലിസ് സ്റ്റേഷൻ- രാം കുമാർ സിവിൽ പോലിസ് ഓഫfസർ മുട്ടം, പ്രൊഡക്‌ഷൻ കൺട്രോളർ ജെയ്സൺ കാഞ്ഞാർ, ഡിസൈൻ വിജിൽ ഉണ്ണികൃഷ്ണൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com