നിർമാതാക്കളെ വേണം, ട്രെയിലർ നിര്‍മിച്ച് ഒരുകൂട്ടം ചെറുപ്പക്കാർ

anatomy
SHARE

സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ട്രെയിലർ നിർമിച്ച് നിർമാതാക്കളെ തിരയുകയാണ് ബെംഗളൂരിലെ ഒരു കൂട്ടം ചെറുപ്പക്കാർ. ഒരു സസ്പെൻസ് ത്രില്ലർ സിനിമയുടെ എല്ലാ ചേരുവകളും കോർത്തിണക്കിയ ട്രെയിലറാണ് ഇവർ റിലീസ് ചെയ്തിരിക്കുന്നത്. അനാട്ടമി എന്നാണ് ചിത്രത്തിന്റെ പേര്. ബെംഗളൂരിലെ ഒരു നഴ്സിങ് കോളജിൽ നടക്കുന്ന തുടർ കൊലപാതകങ്ങളും അതിനോട് അനുബന്ധിച്ച്‌ നടക്കുന്ന അന്വേഷണങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. 

നഴ്സുമാരുടെ കഥകൾ ഒരുപാടു സിനിമയായി വന്നിട്ടുണ്ടെങ്കിലും നഴ്സിങ് വിദ്യാർഥികളുടെ കഥ ഇത് ആദ്യമായാകും പറയുന്നത്. ജനുവരി 6 ന് യൂട്യൂബിൽ റിലീസ് ചെയ്ത ട്രെയിലറിന് ഇതിനോടകം തന്നെ മികച്ച പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതുമുഖങ്ങൾ അണിനിരക്കുന്ന നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ നായികമാരായി സിനിമയിലെ പ്രഗത്ഭരായ താരങ്ങളെ തന്നെ കൊണ്ടുവരാനാണ് ഇവരുടെ ആലോചന. 

ബുന്നാസ്,ആദർശ് കൃഷ്ണൻ, ശ്രീകാന്ത് കെ. ജനാർദ്ദനൻ, ഗോകുൽ ജീ കെ., സനുരാജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ശ്രീരാജ്.എസ്സ് ആണ് കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിക്കുന്നത്. ക്യാമറ അക്ഷയ് അമ്പാടി, എഡിറ്റിങ് അംജാദ് ഹസ്സൻ, മ്യൂസിക് റിജോഷ്. അനാട്ടമിയുടെ സ്ക്രിപ്റ്റ് വർക്കിൽ പൂർണമായി വിശ്വാസം അർപ്പിച്ചിരിക്കുന്ന സംഘം മുന്നോട്ടുള്ള യാത്രയെ ഏറെ പ്രതീക്ഷയോടെയാണ്  നോക്കിക്കാണുന്നത്. ട്രെയിലറിനു മുന്നേ യൂട്യൂബിൽ റിലീസ് ചെയ്തിരുന്ന അനാട്ടമിയുടെ കണ്ണുകൊണ്ട് മെല്ലെ മെല്ലെ എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS