ഐടി പ്രഫഷനലുകളായ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്നൊരുക്കിയ ത്രില്ലർ ഷോർട്ട് ഫിലിമാണ് ‘തള്ള’. മല്ലിക സുകുമാരൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അന്ധയായ ഒരു സ്ത്രീ മാത്രം ഉള്ള സമയത്ത് ഒരു വീട്ടില്‍ മോഷണത്തിനായി എത്തുന്ന കള്ളന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. അനുരാഗ് ഉണ്ണികൃഷ്ണൻ ആണ് സംവിധാനം. മനേഷ് ഗോപാലകൃഷ്ണൻ തിരക്കഥ ഒരുക്കിയിരിക്കുന്നു.
പ്രദീപ് ജോസഫ്, അനുരാഗ് ഉണ്ണികൃഷ്ണൻ, ആനന്ദ് സന്തോഷ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോയൽ സ്റ്റുഡിയോസിനു വേണ്ടി അനീഷ് റോയ് ആണ് ഈ സിനിമയുടെ നിർമ്മാണം.
ക്യാമറ മോനീഷ് കണ്ണൻ ചേർത്തല, എഡിറ്റിങ്: അരുൺ ദേവ്, ബിജിഎം : ആസാദ്, ക്രിയേറ്റീവ് ഹെഡ്: സുബിത് ബാബു, അസ്സോസിയേറ്റ് ഡയറക്ടർസ്: അനൂപ് ദാസ്, ആനന്ദ് ലാൽ, ആദിത്യ എസ്.