ദുബായ്‌യുടെ പശ്ചാത്തലത്തിൽ അനൂപ് കുമ്പനാട് കഥ എഴുതി സംവിധാനം ചെയ്ത ഏക് കാഹാനി എന്ന മലയാള ഹ്രസ്വചിത്രം യൂട്യൂബിൽ ശ്രദ്ധ നേടുന്നു. മനുഷ്യൻ എന്ന പദത്തിന്റെ നിർവചനം ഒരിക്കലും വിദ്യഭ്യാസമോ സമ്പത്തോ സ്റ്റാറ്റസോ ഒന്നും അല്ല എന്നും നേര് നെറിവ് ഇവ എന്താണെന്ന് പരിഷ്കൃത സമൂഹം കണ്ട് പഠിക്കേണ്ടത് നമ്മൾ താഴേക്കിടയിൽ എന്ന് കരുതുന്ന യഥാർഥ മനുഷ്യരിൽ ആണെന്നും ഏക് കഹാനി നമ്മെ തിരിച്ചറിയിപ്പിക്കുന്നു.
അവിസിയോ എന്റർടെയ്‍മെന്റിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത് അഭിലാഷ് എസ്. കുമാറാണ്. മനോജ് രാധാകൃഷ്ണൻ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. അലക്സ് ജോസഫ് തിരക്കഥയും സംഭാഷണവും നിർവഹിച്ച ചിത്രത്തിൽ അഷ്‌റഫ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സജിൻ പുലാക്കലാണ്.
സജ്ജാദ് സ്റ്റോൺടെമ്പിൽ ഛായാഗ്രഹണവും വരുൺ ശ്രീകുമാർ എഡിറ്റിങും നടത്തിയ ചിത്രത്തിന്റെ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത് നസർ അഹമ്മദ് ആണ്.