മലയാളികള്‍ക്കു തലയ്ക്ക് വെളിവില്ല; പ്രിയയെ പിന്തുണച്ച് ആരാധകർ

priya
SHARE

പ്രിയ പ്രകാശ് വാര്യരും റോഷൻ അബ്ദുൾ റൗഫും പ്രധാന കഥാപാത്രങ്ങളാകുന്ന ലൗവേഴ്സ് ഡേ എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. അരേരെ പിള്ള എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയത്. ദിനകറും ഹരിണിയും ചേർന്നാണു ഗാനം ആലപിച്ചത്. ശ്രീ സായ് കിരണിന്റെതാണു വരികൾ. ഷാൻ റഹ്മാന്റെ സംഗീതം. 

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് ലൗവേഴ്സ് ഡേ. തെലുങ്കിനു പുറമെ തമിഴിലും കന്നടയിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. മലയാളത്തിൽ ചിത്രത്തിലെ ഗാനങ്ങൾക്ക് സംവിധായകൻ ഒമർലുലുവും അഭിനയിച്ച പ്രിയ പ്രകാശ് വാര്യരും ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. മലയാളത്തില്‍ പുറത്തിറങ്ങിയ ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന് ഡിസ്‌ലൈക്ക് നൽകി വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ ആക്രമണവും ഉണ്ടായി. 

roshan-priya

എന്നാൽ അന്യഭാഷകളിലേക്ക് എത്തുമ്പോൾ ചിത്രത്തിനു ചിത്രത്തിനും ഗാനങ്ങൾക്കും വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വരുന്നില്ല എന്നതു ശ്രദ്ധേയമാണ്. ഡിസ്‌ലൈക്കുകൾ അടിച്ചവർ തന്നെ ലൈക്കിലേക്കു മാറി. യൂട്യൂബിൽ റിലീസ് ചെയ്ത ഗാനത്തിനു താഴെ വരുന്ന കമന്റുകളിൽ ഏറെയും മലയാളത്തിലുള്ള വിമർശനങ്ങളാണെന്നതും ശ്രദ്ധേയമാണ്. 

തെലുങ്ക് പതിപ്പിലെ ഈ ഗാനത്തിനു താഴെയും പ്രിയ വാര്യരുടെ ആരാധകരും വിമർശകരും തമ്മിൽ ഗംഭീര വാദ പ്രതിവാദങ്ങളാണ് നടക്കുന്നത്. ഈ ഗാനത്തിന്റെ മലയാളം ഇറങ്ങാത്തതു നന്നായി എന്നു വിമർശകർ പറയുമ്പോൾ മലയാളികൾ തലയ്ക്ക് വെളിവില്ലാത്തവരാണെന്നും അതുകൊണ്ടാണ് ഡിസ്‌ലൈക്ക് അടിക്കുന്നതെന്നുമാണ് ആരാധകരുടെ മറുപടി. യൂട്യൂബിൽ റിലീസ് ചെയ്ത ഗാനം അഞ്ചുലക്ഷത്തോളം ആളുകളാണ് ഇതിനോടകം കണ്ടത്. ഫെബ്രുവരി പതിനാലിനു ചിത്രം തീയറ്ററിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA