എന്തിനാണ് ഇങ്ങനെ തകർത്തത്? ഹൃദയത്തിൽ തൊട്ട് താപ്സി പന്നു; കണ്ടതു ലക്ഷങ്ങൾ

Thapsi-Pannu
SHARE

മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ പോലും കഴിയാത്ത വിധം നമ്മൾ നിസ്സഹായരാകാറുണ്ട്. ഹൃദയം അത്രമേൽ മുറിവേറ്റ് തകർന്നങ്ങനെ ഇരിക്കുമ്പോൾ പൊട്ടിക്കരയാൻ പോലും കഴിയാത്ത മാനസീകാവസ്ഥ. അങ്ങനെ ചില സന്ദർഭങ്ങളുണ്ടാകും ജീവിതത്തിൽ. ഹൃദയത്തെ മുറിവേൽപ്പിക്കുന്ന ഗാനവുമായി എത്തുകയാണ് അമിതാഭ് ബച്ചൻ ചിത്രം ബദ്‌ല. 

'ക്യോം റബ്ബാ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് അർമാൻ മാലിക്കാണ്. അമാൽ മാലിക്കിന്റെതാണു സംഗീതം. കുമാറിന്റെ വരികൾ. വിരഹം നിറച്ച് ആത്മാവിലേക്കു ഒഴുകി എത്തുകയാണു ഗാനമെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. അർമാൻ മാലിക്കിന്റെ ആലാപനം അത്രമേൽ ഹൃദയസ്പർശിയാണ്. ഗാനരംഗത്തിലെ താപ്സി പാനുവിന്റെ ഭാവങ്ങൾ ഹൃദയത്തെ തൊടുമെന്ന് ആരാധകരും പറയുന്നു. താപ്സിയുടെ നൈന എന്ന കഥാപാത്രത്തിന്റെ മാനസീക സമ്മർദ്ദങ്ങളാണു ഗാനം പറയുന്നത്. ഊഴത്തിലൂടെ മലയാളിയ്ക്കു സുപരിചിതനായ ടോണി ലൂക്ക ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. 

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ 10മില്യൺ കാഴ്ചക്കാരെ സൃഷ്ടിച്ച ഗാനം ഇതുവരെ കണ്ടത് ഒരുലക്ഷത്തി മുപ്പതിനായിരത്തിലധികം ആളുകളാണ്. സോഷ്യല്‍ മീഡിയയിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. പിങ്കിനു ശേഷം താപ്സി പന്നുവും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാണ് ബദ്‌ല. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം മാർച്ചിൽ തീയറ്ററിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA