സല്‍മാൻ ഖാൻ പാടി അഭിനയിച്ച മേംനേ താരെ എന്ന ഗാനത്തിന്റെ വിഡിയോ എത്തി. നോട്ട്ബുക്ക് എന്ന ചിത്രത്തിലേതാണു ഗാനം. വിശാൽ മിശ്രയുടേതാണു സംഗീതം. മനോജ് മുന്താഷിറിന്റെതാണു വരികൾ.
സഹീർ ഇക്ബാലും പ്രണതം ബാഹലും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് നോട്ട്ബുക്ക്. തികച്ചും അപ്രതീക്ഷിതമായ വഴികളിലൂടെ സഞ്ചരിച്ചു പ്രണയത്തിലെത്തുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. നേരത്തെ പാക്കിസ്ഥാനി ഗായകൻ അത്തീഫ് അസ്‌ലം ആയിരുന്നു നേരത്തെ ചിത്രത്തിനായി ട്രാക്ക് പാടിയത്. എന്നാൽ പുൽവാമ ആക്രമണത്തിൽ പ്രതിഷേധിച്ച് അത്തീഫ് അസ്ലം പാടിയ ട്രാക്ക് ഒഴിവാക്കുകയായിരുന്നു. തുടർന്ന് സൽമാൻ ഈ ട്രാക്ക് പാടി.

മേം താരെ എന്ന മനോഹരമായ പ്രണയ ഗാനത്തിന്റെ പുതിയ വേർഷനാണ് സൽമാൻ ആലപിക്കുന്നത്.ഈ ഗാനം ചിത്രത്തിൽ വളരെ പ്രധാനപ്പെട്ടതാണെന്നു സംവിധായകൻ നിതിൻ പറഞ്ഞു. വിശാൽ മിശ്രയുടെ വാക്കുകൾ ഇങ്ങനെ: ‘ഈ ഗാനത്തിന്റെ കംപോസിഷനിൽ സൽമാൻ സർ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.’
മുൻപ് മേം ഹൂം ഹീറോ തേരാ, ജാഗ് ഭൂമേയ, ഹാങ്ങ് ഓവർ എന്നിവയടക്കമുള്ള ഗാനങ്ങൾ മുൻപ് സൽമാൻ ആലപിച്ചിട്ടുണ്ട്. കശ്മീർ ആസ്പദമാക്കി എത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നതും സൽമാൻ ഖാൻ ആണ്. മാർച്ച് 29 നു ചിത്രം തീയറ്ററിലെത്തും