ലക്ഷ്യം തിരഞ്ഞെടുപ്പ്; റെക്കോർഡിട്ട് നരേന്ദ്ര മോദിയെ വെള്ളപൂശിയ പാട്ട്

NarendraModi-Oberoi
SHARE

ഈ തിരഞ്ഞെടുപ്പു കാലത്ത് ഇങ്ങനെ ഒരു നീക്കം എന്നതു കൃത്യമായി ബിജെപിയുടെ വിജയം ലക്ഷ്യമിട്ടാണെന്നു പകൽ പോലെ വ്യക്തമാണ്. ആ നീക്കമാണ് പിഎം നരേന്ദ്ര മോദി എന്ന ബോളിവുഡ് ചിത്രത്തിലൂടെ വ്യക്തമാക്കുന്നത്. മോദിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണു ചിത്രത്തിലെ ആദ്യ വിഡിയോഗാനം എത്തി. മോദിയുടെ കുട്ടിക്കാലവും യൗവനവും പോരാട്ടവുമൊക്കെയാണ് ഗാനത്തിന്റെ പ്രമേയം. വിവേക് ഒബ്രോയ് ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. 

സൗഗന്ധ് മുചെ ഇസ് മിട്ടികീ എന്ന വരികൾ എഴുതിയിരിക്കുന്ന്ത് പ്രശസ്ത ദേശഭക്തിഗാന രചയിതാവ് പ്രസൂൻ ജോഷിയാണ്. ശശി–ഖുശി എന്നിവരാണ് സംഗീതം. സുഖ്‌വിന്ദർ സിങ്ങും ശശി സുമനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. നരേന്ദ്ര മോദിയുടെ അറുപത്തിനാലും വർഷത്തെ ഐതിഹാസിക ജീവിതം എന്ന കുറിപ്പോടെയാണു ഗാനം എത്തുന്നത്. മോദിയുടെ വ്യക്തിജീവിതവും  രാഷ്ട്രീയ ജീവിതവും ചിത്രത്തിൽ പ്രമേയമാകുന്നു. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗമാണ് ഈ ഗാനരംഗത്തിനു പ്രചോദനമായതെന്നാണ് അണിയറ പ്രവർത്തകരുടെപക്ഷം. 

യുട്യൂബിൽ റെക്കോർഡിട്ട് മുന്നേറുകയാണു ഗാനം. ഇരുപത്തി മുന്നു ലക്ഷത്തോളം ആളുകളാണ് ഗാനം ഇതുവരെ കണ്ടത്. ‘ആരാകും അടുത്ത പ്രധാനമന്ത്രി രാഹുലോ, മോദിയോ’ എന്നാണ് വിഡിയോയ്ക്കു താഴെയുള്ള ഭൂരിഭാഗം കമന്റുകളും.   ‘ഓരോ ഭാരതീയന്റെയും ഞരമ്പുകളിൽ ദേശീയത ഉണർത്തുന്ന വരികളാണ് ഇത്. രാജ്യത്തിനായി ജീവൻ ബലികയർപ്പിച്ചവര്‍ക്കും അവരുടെ കുടുംബത്തിനുമായാണ് ഈ ഗാനം സമർപ്പിക്കുന്നത്.’– ചിത്രത്തിന്റെ നിർമാതാവ് സന്ദീപ് സിങ് പറയുന്നു.  ഒമംഗ് കുമാറാണ് സംവിധാനം. ഏപ്രിൽ അഞ്ചിനു ചിത്രം തീയറ്ററിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA