‘ഡീപ് ലൗ’ എന്ന ഇംഗ്ലീഷ് പദം എത്രത്തോളം മലയാളത്തിലേക്കു തർജമ ചെയ്താലും അതിന്റെ ആഴം കുറവാണെന്നേ തോന്നുകയുള്ളൂ. കാരണം ഓരോഭാഷയിലും പ്രണയത്തിന്റെ തലങ്ങൾ നിര്‍വചിക്കുന്നതിന്റെ ആഴവും പരപ്പും വ്യത്യസ്തമാണ്. അങ്ങനെയൊരു ഗാനവുമായി എത്തുകയാണ് ഇസ്പാടേ രാജാവും ഇദയ റാണിയും എന്ന ചിത്രം. ചിത്രത്തിലെ എൻടി രാസാത്തി എന്ന ഗാനം ഇതിനോടകം തന്നെ ആസ്വാദക മനം കീഴടക്കി കഴിഞ്ഞു.
പ്രണയത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിച്ചു കൊണ്ടാണു ഗാനം എത്തുന്നത്. ഗാനത്തിന്റെ വരികളും സംഗീതവും സാം സി.എസിന്റെതാണ്. സത്യപ്രകാശും റോഷ്ണിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിത്ത് ജയകോടിയാണു ചിത്രത്തിന്റെ സംവിധാനം.
ഹരിഷ് കല്യാണും ശിൽപ മഞ്ജുനാഥുമാണ് ഗാനരംഗത്തിൽ എത്തുന്നത്. ദിവസവും ഈ ഗാനം കാണുന്നു. അഡിക്ടായി പോയി എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ. സാം മികച്ച ഗാനരചയിതാവും സംഗീത സംവിധായകനുമാണെന്നു തെളിയിച്ചതായും ചിലർ അഭിപ്രായപ്പെടുന്നു. സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം.