ആ സർപ്രൈസുമായി നിക് ജോനാസ് എത്തി; ഇതു ഗംഭീരമെന്ന് ആരാധകർ

NickJonas-PriyankaChopra
SHARE

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയെ വിവാഹം ചെയ്തതിലൂടെ നിക് ജോനാസിന് ഇന്ത്യയിലും ആരാധകരേറെയായി. ലോകമെമ്പാടും ആരാധകരുള്ള ഗായകരാണ് ജോനാസ് ബ്രദേഴ്സ്. മൂവരും വർഷങ്ങൾക്കു ശേഷം ഒരുമിച്ചത് ഏറ്റവും പുതിയ മ്യൂസിക് വിഡിയോയായ ‘സക്കറി’ലൂടെയാണ്. ഇപ്പോൾ ഏറ്റവും പുതിയ മ്യൂസിക് വിഡിയോയുമായി എത്തുകയാണ് നിക് ജോനാസും സഹോദരൻമാരും. 

സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ജോനാസ് ബ്രദേഴ്സിന്റെ കൂൾ. എങ്ങനെയൊക്കെ കൂളായി കാര്യങ്ങളെ നേരിടാം. അത്രയും ജീവിതം മനോഹരമായിരിക്കുമെന്നാണ് വിഡിയോ പറയുന്നത്. ഏതാനും ദിവസങ്ങൾക്കുമുൻപ് ആ സർപ്രൈസ് ഉടൻ എത്തുമെന്ന കുറിപ്പോടെ സഹോദരനൊപ്പമുള്ള ഫോട്ടോ നിക് പങ്കുവച്ചിരുന്നു. കൂളിന്റെ ലൊക്കേഷനിലെ ഫോട്ടോയായിരുന്നു അത്. പതിമൂന്നു ലക്ഷത്തോളം ആളുകളാണ് ഗാനം യൂട്യൂബിൽ കണ്ടത്. ‘ജോനാസ് സഹോദരൻമാരുടെയും അവരുടെ പങ്കാളികളുടെയും കൂടെ ഒരു വിഡിയോയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു. നിക് ജോനാസ്, നിങ്ങളെ ഓർത്ത് അഭിമാനം തോന്നുന്നു എന്ന കുറിപ്പോടെയായിരുന്നു പ്രിയങ്ക ചോപ്ര മുൻപ് മ്യൂസിക് വിഡിയോ  പങ്കുവച്ചത്. 

ജോനാസ് സഹോദരൻമാർക്ക് അവരുടെ സ്നേഹവും സൗഹൃദവും എന്നും ഇതുപോലെ തുടരാൻ സാധിക്കട്ടെ എന്നാണ്  ഗാനത്തിനു ആസ്വാദകരുടെ പ്രതികരണം. ഒന്നരക്കോടിയോളം പേരാണ് ഇതുവരെ വിഡിയോ കണ്ടത്. ഇതുപോലെ കൂടുതൽ വിഡിയോസ് ജോനാസ് സഹോദരൻമാരിൽ നിന്നു പ്രതീക്ഷിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA