ഈ പ്രായത്തിലും എന്തൊരു മെയ്‌വഴക്കം; മറ്റൊരു വാക്കില്ല, ‘മനോഹരം മാധുരി’

madhuri-dixit
SHARE

യൗവനം അതെന്നും ചിലരെ അനുഗ്രഹിക്കാറുണ്ട്. അത്തരത്തിൽ ഒരാളാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത്. ‘കലങ്കി’ലെ പുതിയ ഗാനത്തിനു ചുവടുവെക്കുകയാണ് മാധുരി ദീക്ഷിത്. പ്രായത്തെ വെല്ലുംവിധമുള്ള മാധുരിയുടെ നൃത്തച്ചുവടുകളിൽ അന്തംവിട്ടിരിക്കുകയാണ് ആരാധകർ. 

ചിത്രത്തിലെ ‘തബ് ഹോഗയേ’ എന്ന ഗാനത്തിനാണു മാധുരിയുടെ മനോഹരനൃത്തം. കഥക് സ്റ്റൈലിലാണ് ചുവടുവെപ്പ്. അമിതാഭ് ഭട്ടാചാര്യയുടെതാണു വരികൾ. പ്രീതമാണു സംഗീതം. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. 

ഗാനത്തിന്റെ കൊറിയോഗ്രാഫി മോശമാണെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ മാധുരിയുടെ അസാധ്യ മെയ്‌വഴക്കം ഗാനത്തെ മിഴിവുള്ളതാക്കുന്നു. മാധുരിയുടെ ഡാൻസ് മാത്രമാണ് ഇത്രത്തോളം ആകർഷണീയമാക്കുന്നതെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. സഞ്ജയ് ദത്ത്, വരുൺ ധവാൻ, ആലിയ ഭട്ട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മുംബൈ വിഭജനകാലത്തെ പ്രണയകഥ പറയുന്ന ചിത്രം ഏപ്രിൽ പതിനേഴിനു തീയറ്ററിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA