രാകുലിനൊപ്പം വേറിട്ട പ്രണയവുമായി അജയ് ദേവഗൺ; എല്ലാം നല്ലതിനെന്ന് ആരാധകർ

ajay-devgn-rakul-preet
SHARE

ബോളിവുഡിൽ എക്കാലത്തും ഏറെ ആരാധകരുള്ള താരമാണ് അജയ് ദേവഗൺ. അന്‍പതു വയസ്സുള്ള പുരുഷനും ഇരുപത്തിയാറു വയസ്സുള്ള പെൺകുട്ടിയും തമ്മിലുള്ള വേറിട്ട പ്രണയവുമായി എത്തുകയാണ് ‘ദേ ദേ പ്യാർ ദേ’ എന്ന ചിത്രത്തിലൂടെ താരം. ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘തൂ മിലാ’ എന്ന പ്രണയ ഗാനം യൂട്യൂബിൽ കയ്യടി നേടി മുന്നേറുകയാണ്. ‌

പ്രണയത്തിന്റെ വ്യത്യസ്തതലങ്ങളിലൂടെ സഞ്ചരിക്കുകയാണു ഗാനം. അജയ് ദേവഗണും രാകുൽ പ്രീതുമാണു ഗാനരംഗങ്ങളിൽ എത്തുന്നത്. കുനാൽ വർമയുടെ വരികൾക്കു സംഗീതം ഒരുക്കിയിരിക്കുന്നത് അമാൽ മാലിക്കാണ്. അർജിത്ത് സിങ്ങിന്റെ അതിമനോഹരമായ ആലാപനം ഗാനത്തിന്റെ മനോഹാരിത ഇരട്ടിയാക്കുന്നു. അർജിത്തിന്റേതായി അടുത്തു കേട്ട ഗാനങ്ങളിൽ ഏറ്റവും മികച്ചതാണ് ഈ ഗാനമെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ.

ഒന്നരക്കോടിയോളം പേർ ഇതിനോടകം ഗാനം യൂട്യൂബിൽ കണ്ടു. അജയ് ദേവഗണിന്റെ ശക്തമായ തിരിച്ചുവരവായിരിക്കുമിതെന്നും, എല്ലാം നല്ലതിനാകട്ടെയെന്നുമാണ് ആരാധകരുടെ കമന്റുകൾ. മെയ് പതിനേഴിനു ചിത്രം തീയറ്ററുകളിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA