ഈ പ്രായത്തിലും എന്ത് ലുക്കാണ് തബു; ഗ്ലാമറായി രാകുൽ; ചുവടുവച്ച് അജയ് ദേവ്ഗൺ

Rakul-Ajay-Thabu
SHARE

അജയ് ദേവ്ഗൺ നായകനാകുന്ന ‘ദേ,ദേ പ്യാര്‍ ദേ’യിലെ പുതിയ ഗാനം എത്തി. ഹൗലി ഹൗലി എന്ന ഗാനമാണ് എത്തിയത്. അജയ് ദേവ്ഗൺ, രാകുൽ പ്രീത്, തബു എന്നിവരാണു ഗാനരംഗങ്ങളിൽ എത്തുന്നത്. ഫാസ്റ്റ് നമ്പരായി എത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗാരി സാന്ധുവും നേഹ കക്കാറും ചേർന്നാണ്. തനിഷ്ക് ബാഗ്ജിയും ഗാരി സാന്ധുവും ചേർന്നാണു വരികൾ എഴുതിയിരിക്കുന്നത്. തനിഷ്ക് ബാഗ്ജി തന്നെയാണു സംഗീതം. 

അൻപതുവയസ്സുള്ള പുരുഷനും ഇരുപത്തിയറുകാരിയായ പെൺകുട്ടിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ അജയ് ദേവ്ഗണിന്റെ ഭാര്യയായാണ് തബു എത്തുന്നത്. ഗ്ലാമറസായി എത്തുന്ന രാകുലും തബുവിന്റെ സൗന്ദര്യവും തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. 

ഈ വർഷത്തെ മികച്ച പത്ത് ഫാസ്റ്റ് നമ്പറുകൾ എടുത്താൽ ഈ ഗാനമുണ്ടാകുമെന്നു തീർച്ച എന്നാണ് ആരാധകരുടെ പ്രതികരണം. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ പ്രണയഗാനവും ഏറെ കയ്യടി നേടിയിരുന്നു. മെയ് പതിനേഴിനു ചിത്രം തീയറ്ററുകളിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA