തകർത്തുകളയാം എന്നു കരുതിയവർക്കു തെറ്റി; ഭാവനയുടെ ഗംഭീര തിരിച്ചുവരവ്

Ganesh Bhavana
SHARE

പ്രണയം നിറഞ്ഞ സിനിമയായിരുന്നു 96. റാമും ജാനുവുമായി വിജയ്  സേതുപതിയും തൃഷയുമെത്തിയത് ആരാധകരുടെ ഹൃദയത്തിലേക്കായിരുന്നു. ചിത്രത്തിന്റെ കന്നട പതിപ്പിൽ എത്തുകയാണ് ഭാവനയും ഗണേഷും. 99 എന്ന ചിത്രത്തിലെ ‘ആഗിദേ ആഗിദേ’ എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. 

96ലെ ‘കാതലേ കാതലേ’ എന്ന ഗാനത്തിന്റെ കന്നട പതിപ്പാണു പുതിയ ഗാനം. തമിഴിൽ ഗോവിന്ദ് വസന്ത സംഗീതം ഒരുക്കിയപ്പോൾ, തെലുങ്ക് പതിപ്പിനു സംഗീതം ഒരുക്കിയിരിക്കുന്നത് അർജുൻ ജന്യയാണ്. പ്രീതം ഗബ്ബിയാണു ചിത്രത്തിന്റെ സംവിധാനം. 

ഒരിടവേളയ്ക്കുശേഷം ഭാവന മടങ്ങിയെത്തുന്ന ചിത്രമാണ് 99. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. മൂന്നുലക്ഷത്തോളം ആളുകൾ ഇതിനോടകം ഗാനം കണ്ടു. ഗാനതത്തിനു താഴെ മിക്കതും മലയാളം കമന്റുകളാണ്. ഭാവനയെ തകർക്കാനില്ല. കഴിവുള്ളവരെ ആർക്കും തകർക്കാനാകില്ല എന്നിങ്ങനെയാണു പലരുടെയും കമന്റുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA