ഗ്ലാമർ ലുക്കിൽ ജാക്കി ഷറഫിന്റെ മകനൊപ്പം ആലിയ; തരംഗമായി വിഡിയോ

Tiger Alia
SHARE

ആരാധകരെ ആവേശത്തിലാക്കി എത്തുകയാണ് സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 സിനിമയിലെ പുതിയഗാനം. ചിത്രത്തിലെ ഹുക്ക് അപ്പ് സോങ്ങാണ് എത്തിയിരിക്കുന്നത്. വിശാല–ശേഖർ ആണ് സംഗീതം. നേഹ കക്കാറും ശേഖർ രാവ്ജാനിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ജാക്കി ഷറഫിന്റെ മകൻ ടൈഗർ ഷറഫിന്റെയും ആലിയ ഭട്ടിന്റെയും തകർപ്പൻ ഡാൻസ് തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. ഗാനം ഇതിനോടകം തന്നെ യൂട്യൂബില്‍ തരംഗമായി കഴിഞ്ഞു. ചിത്രത്തിൽ ഈ ഗാനരംഗത്തിൽ മാത്രമാണ് ആലിയ ഭട്ടുള്ളതെന്നാണ് സൂചന. താര സതാരിയ, അനന്യ പാണ്ഡ്യ എന്നിവരാണു ചിത്രത്തിലെ നായികമാർ. നിലവിൽ പതിമൂന്നരക്കോടിയിലധികം ആളുകൾ കണ്ട ഗാനം യൂട്യൂബ് ട്രൻഡിങ്ങിൽ അഞ്ചാമതാണ്. 

നേരത്തെ ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു. 1972ൽ പുറത്തിറങ്ങിയ ജവാനി ദിവാനി  എന്ന ചിത്രത്തിലെ യേ ജവാനി ഹേ ദിവാനി എന്ന ഗാനത്തിന്റെ റീമേക്കായിരുന്നു ഇത്. വിഡിയോയിലെ ടൈഗർ ഷറഫിന്റെ ഡാൻസ് ചിലപ്പോഴൊക്കെ ഹൃത്വിക് റോഷനെ ഓർമിപ്പിക്കുംവിധമാണെന്നാണ് ആരാധകരുടെ പ്രതികരണം. പുനീത് മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം മെയ് 10ന് തീയറ്ററിലെത്തും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA