നഗരത്തിൽ അതിസുന്ദരിയായി പാറിപറന്ന് ആലിയ; അവർണനീയം സൗന്ദര്യം

Alia-845
SHARE

ആലിയ ഭട്ട്– വരുൺ ധവാൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ കലങ്കിലെ രാജ്‌വാദി–ഓദ്നി എന്ന ഗാനത്തിന്റെ വിഡിയോ എത്തി. അതിസുന്ദരിയായാണ് ഗാനരംഗത്തിൽ ആലിയ എത്തുന്നത്. നഗരത്തിലാകെ പാറിപറന്നു നടക്കുന്ന ആലിയയും ആഘോഷങ്ങളുമാണ് ഗാനത്തിന്റെ പ്രമേയം. 

Alia-845-B

ജോനിത ഗാന്ധിയാണു ഗാനം ആലപിച്ചിരിക്കുന്നത്. സൗരവ് റോയ് ആണ് സംഗീതം.യൂട്യൂബിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം.  ഗാനത്തിൽ ആലിയ അതിസുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. ഒപ്പം ജോനിതയുടെ ആലാപനത്തെയും പ്രശംസിക്കുന്നവരാണ് ഏറെയും. 

വിഭജനകാലത്തെ പ്രണയകഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് വർമനാണ്. കരൺ ജോഹറാണ് ചിത്രത്തിന്റെ നിർമാണം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA