ദേ...അവർക്കിടയില്‍ ഒരു മാർഗംകളിക്കാരൻ; പഠിപ്പിച്ച് പ്രസന്ന മാസ്റ്റർ

Mohanlal-Ittimani
SHARE

മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയതിനു തൊട്ടുപിന്നാലെ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മാർഗംകളി സംഘത്തിനൊപ്പമുള്ള മോഹൻലാലിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

പ്രസന്നമാസ്റ്ററാണ് കൊറിയോഗ്രാഫി. മോഹൻലാലിനൊപ്പം മാർഗംകളി വേഷത്തിൽ സലീംകുമാറും അരിസ്റ്റോ സുരേഷും മോഹൻലാലിനൊപ്പമുണ്ട്. കോമഡി എന്റർ ടെയ്ൻമെന്റായാണ് ചിത്രം എത്തുന്നത്. 

നവാഗതരായ ജിബി–ജോജു എന്നിവരാണ് ചിത്രത്തിന്റെ സംവിധാനം. ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിനു മോഹൻ, ധർമജൻ ബോള്‍ഗാട്ടി, ഹരീഷ് കണാരൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഓണം റിലീസായി ചിത്രം തീയറ്ററിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA