ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൽമാൻ ഖാൻ ചിത്രം ഭാരത്തിലെ പുതിയ ഗാനത്തിനു വൻവരവേൽപ്. സൽമാൻ ഖാന്റെ ഗംഭീര ചുവടുവെപ്പുകളുമായാണ് ചിത്രത്തിലെ ‘ടർപെയ’ എന്ന ഗാനം എത്തുന്നത്. ഇർഷാദ് കാമിലിന്റെ വരികൾക്കു സംഗീതം ഒരുക്കുന്നത് അഭിജിത്ത് നലനിയാണ്.
നോറ ഫത്തേഹിയുടെ ബെല്ലി ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. സംഗീതവും ആലാപനവും വരികളും ഒന്നിനൊന്നു മികച്ചതാണെന്നാണ് ആരാധകരുടെ പ്രതികരണം.
റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ലക്ഷങ്ങളാണു ഗാനം യൂട്യൂബിൽ കണ്ടത്. നേവി ഓഫീസറായി സൽമാൻ എത്തുന്ന ചിത്രത്തിൽ കത്രീന കെയ്ഫാണു നായിക. ജാക്കി ഷറഫ്, തബു, സുനിൽ ഗ്രോവര്‍, ദിഷ പഠാനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ജൂൺ 5ന് ചിത്രം തീയറ്ററുകളിലെത്തും.